ദമ്മാം :സൗദി അറേബ്യയിലെ പത്തനംതിട്ട ജില്ലാ പ്രവാസികളുടെ കൂട്ടായ്മയായ പനോരമയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കുന്ന   ഇ-മാഗസിന്‍ ഗ്രീഷ്മത്തിന്റെ ആദ്യ ലക്കം ഈദ് ഓണം സംഗമത്തില്‍ വച്ച് ഒപ്പം സിനിമയുടെ സംഗീത സംവിധായകന്‍ എല്‍ദോസ് ഏലിയാസ് നിര്‍വഹിച്ചു. 

മരുഭൂമിയിലെ തിരക്കുപിടിച്ച ജീവിതത്തിനിടയിലും കലാ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പനോരമയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

വൈവിധ്യമാര്‍ന്ന കളികളും വടംവലിയും ഉറിയടിയുമുള്ളപ്പെടെയുള്ള പരിപാടികളുമായി ഈദ് ഓണം സംഗമം നടത്തപ്പെട്ടു. ഇതോടനുബന്ധിച്ചു പ്രവാസികളുടെ കുട്ടികളില്‍ 10, 12 ക്ളാസ്സുകളില്‍ വിജയിച്ചവര്‍ക്കുള്ള പാരിതോഷികങ്ങളും വിതരണം ചെയ്തു.

പ്രസിഡന്റ് സി.എം സുലൈമാന്‍, ജനറല്‍ സെക്രട്ടറി അനില്‍ മാത്യൂസ്, കണ്‍വീനര്‍ ബിനു മരുതിക്കല്‍, ബിനു പി ബേബി, സതീഷ് മോഹന്‍, ബേബിച്ചന്‍ ഇലന്തൂര്‍, ബിനു മാമ്മന്‍, മെഹ്ബൂബ് പത്തനംതിട്ട, രാധാകൃഷ്ണന്‍ ഓമല്ലൂര്‍, റോബി സാമുവല്‍, ജോണ്‍സണ്‍ പ്രക്കാനം, ജെയ്ക്കബ് മാരാമണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി