ദമ്മാം : പത്തനംതിട്ട ജില്ലാ കൂട്ടായ്മയായ പനോരമയുടെ വിദ്യാഭ്യാസ സാമൂഹ്യ മേഖലയിലെ അവാര്‍ഡുകള്‍ ജോണ്‍സണ്‍ കീപ്പള്ളിക്കും ബിജു വര്‍ഗീസിനും ചെയര്‍മാന്‍ ചെറിയാന്‍ തോമസും പ്രസിഡന്റ് സി എം സുലൈമാനും ചേര്‍ന്ന് സമ്മാനിച്ചു. 

പന്തളം കുടശ്ശനാട് സ്വദേശിയായ ജോണ്‍സണ്‍ കീപ്പള്ളില്‍ സണ്‍ഷൈന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ മാനേജിങ് ഡയറക്ടറും പത്തനംതിട്ട കൈപ്പട്ടൂരിലെ സെന്റ് ജോര്‍ജ് സ്‌കൂളുകളുടെ മാനേജരുമാണ്. അല്‍ ഖോബാര്‍ ആസ്ഥാനമായ സണ്‍റൈസ് ഗ്രൂപ്പിന്റെ ഡിവിഷണല്‍ മാനേജരാണ്. 

ആലപ്പുഴഏവൂര്‍ സ്വദേശിയായ കടമ്പാട്ട് ബിജു വറുഗീസ് നിയമ ബിരുദ ധാരിയാണ്. ജീവ കാരുണ്യ രംഗത്തു തനതായ പ്രവര്‍ത്തന മേഖല തെരഞ്ഞെടുത്ത ബിജു വറുഗീസ് സ്വദേശത്തു വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി സമൂഹത്തിനു മാതൃകയാവുകയാണ്. 

പനോരമയുടെ പ്രവത്തനങ്ങളെ ജോണ്‍സണ്‍ കീപ്പള്ളിയും ബിജു വര്‍ഗീസും അഭിനന്ദിച്ചു. വരും തലമുറയ്ക്ക് നല്ല മാതൃകയാവാന്‍ പനോരമയ്ക്ക് കഴിയട്ടെ എന്ന് അവര്‍ ആശംസിച്ചു ജനറല്‍ സെക്രട്ടറി അനില്‍ മാത്യൂസ് സ്വാഗതവും കണ്‍വീനര്‍ ബിനു മരുതിക്കല്‍ നന്ദിയും പറഞ്ഞു.

സുഹൈല്‍ സുലൈമാന്‍ ഖിറാഅത്ത് നടത്തി ജോണ്‍സണ്‍ തോമസും ആഷ്‌ലിനും അവതാരകരായിരുന്നു. ബേബിച്ചന്‍ ഇലന്തൂര്‍, ബിനു മാമ്മന്‍, രാജു ജോര്‍ജ്, മെഹ്ബൂബ് പത്തനംതിട്ട, ഷാജഹാന്‍, ഗോപകുമാര്‍ അയിരൂര്‍, ജോണ്‍സണ്‍ സാമുവല്‍, മോനച്ചന്‍ റാന്നി, രാധാകൃഷ്ണന്‍ ഓമല്ലൂര്‍, റോബി സാമുവല്‍, റോയി കുഴിക്കാലാ, സതീഷ് മോഹന്‍, വിനോദ്കുമാര്‍ പറക്കോട്, ബിനു പി. ബേബി ,ജേക്കബ് മാരാമണ്‍, ജോസ് തോമസ്, മാത്യു ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി