ഡാലസ്: കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ഹ്യൂസ്റ്റണ്‍, ഡാലസ് ഫോര്‍ട്ട് വര്‍ത്ത് ഇന്ത്യ കമ്മ്യൂണിറ്റി അസോസിയേഷനുകളായ ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൗണ്‍സില്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സാസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ഡാലസില്‍ ഒസിഐ കാര്‍ഡ് ക്യാമ്പ് സംഘടിപ്പിച്ചു. 

ഡാലസ് നോര്‍ത്ത് സെന്‍ട്രല്‍ എക്സ്പ്രസ് പ്ലാസ പാര്‍ക്കില്‍ രാവിലെ 9.30 ന് ആരംഭിക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നതിന് അതിരാവിലെ തന്നെ അപേക്ഷകര്‍ എത്തിയിരുന്നു. ഹ്യൂസ്റ്റണ്‍ കോണ്‍സുല്‍ ആര്‍. ഡി. ജോഷിയുടെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ കോണ്‍സുലര്‍ ഓഫീസില്‍ നിന്നും എത്തിച്ചേര്‍ന്ന സംഘത്തെ സഹായിക്കുന്നതിന് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇന്ദുറെഡി, ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ.പ്രസാദ് തോട്ടകൂറ എന്നിവരെ കൂടാതെ റാവു കല്‍വാല, തയ്യമ്പ്, കുണ്ടന്‍വാല, ജോണ്‍ ഹാമണ്ട്, നിരജ്ഞന്‍ ത്രിപാഠി എന്നിവരും വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചു. അപേക്ഷകര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് അടുത്ത ക്യമ്പ്  സംഘടിപ്പിക്കുമ്പോള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കോണ്‍സുല്‍ എ.ഡി. ജോഷി. പറഞ്ഞു.

വാര്‍ത്ത അയച്ചത് : പി. പി. ചെറിയാന്‍