ജിദ്ദ: കരിപ്പൂര്‍ മേഖല കെഎംസിസി പ്രവര്‍ത്തക സമിതി യോഗം സംഘടിപ്പിച്ചു. ഷറഫിയ ഇമ്പാല ഓഡിറ്റോറിയത്തില്‍ നടന്ന യോഗം വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് സി.സി. കരീം സാഹിബ് ഉദ്ഘാടനം ചെയ്തു. 'നല്ല നാളേക്ക് സാമ്പത്തിക അച്ചടക്കം' എന്ന വിഷയത്തില്‍ പി.വി ലത്തീഫ് കൊട്ടപ്പുറം പ്രസംഗിച്ചു. 

നാട്ടില്‍ മരിച്ച കരിപ്പൂര്‍ മേഖല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മലായില്‍ ബാപ്പു സാഹിബ് അനുസ്മരണവും പ്രാര്‍ഥനയും നടത്തി. കരിപ്പൂര്‍ മേഖലയിലെ മുഴുവന്‍ കെഎംസിസി അംഗങ്ങളെയും ഉള്‍പ്പെടുത്തി ബിസിനസ് സംരംഭം ആരംഭിക്കാന്‍ തീരുമാനിച്ചു. ബിസിനസ് സംരംഭം ആരംഭിക്കുന്നതിന്റെ മുന്നോടിയായി ഡിസംബര്‍ ആദ്യവാരം സമ്പൂര്‍ണ പൊതുയോഗവും ബിസിനസ് പ്രഖ്യാപനവും നടത്താന്‍ തീരുമാനിച്ചു. 

നോര്‍ക്കയുടെ പ്രവാസി കാര്‍ഡ് അപേക്ഷകള്‍ ഭാരവാഹികള്‍ സ്വീകരിച്ചു. കരിപ്പൂര്‍ മേഖലയിലെ ഒന്‍പതു വാര്‍ഡുകളില്‍ നിന്നും മൂന്ന് പ്രതിനിധികള്‍ വീതം 33 അംഗ പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തു. മുസ്തഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജൈസല്‍ കുന്നേക്കാടന്‍, പി.എ. കരീം എന്നിവര്‍ പ്രസംഗിച്ചു. പി.പി. ഫൈസല്‍, അലി കരിപ്പൂര്‍, കുഞ്ഞാമുട്ടി, അഷ്‌റഫ് അലി, യു. അബാസ്, റഹൂഫ് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

 അബ്ദുള്‍ അലി അത്തിക്കല്‍