മസ്‌കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം നടത്തിയ 'എന്റെ കേരളം എന്റെ മലയാളം' ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ അല്‍ ഗുബ്രയ്ക്ക് മികച്ച വിജയം.

എണ്ണൂറിലധികം വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ച പ്രശ്‌നോത്തരിയില്‍ പവിത്ര നായര്‍, നിരഞ്ജന്‍ ജിതീഷ്, അലന്‍ സജി (ജൂനിയര്‍ വിഭാഗം) എന്നിവര്‍ ഒന്നാം സ്ഥാനവും മാളവിക ശിവപ്രസാദ്, സൗപര്‍ണ ശ്രീകുമാര്‍, ലക്ഷ്മി ഹരിത സജീവ് (സീനിയര്‍ വിഭാഗം) എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. 

മലയാള സാഹിത്യം, സംസ്‌കാരം, ചരിത്രം, ചലച്ചിത്രം, കല, രാഷ്ട്രീയം തുടങ്ങിയ വിവിധ മേഖലകളിലൂടെ സഞ്ചരിച്ച പ്രശ്‌നോത്തരി നയിച്ചത് കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റും പ്രമുഖ സാഹിത്യകാരിയുമായ ഡോ. ഖദീജ മുംതാസ് ആയിരുന്നു. വിജയികള്‍ക്കായി വിദ്യാലയത്തില്‍ നടന്ന അനുമോദനച്ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പാപ്രി ഗോഷ്, വൈസ് പ്രിന്‍സിപ്പല്‍ ജി. ശ്രീകുമാര്‍, മലയാള വിഭാഗം മേധാവി ഡോ. ജിതീഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.