റിയാദ്: സൗദി അറേബിയയിലെ ആം ആദ്മി കൂട്ടായ്മയായ ആം ആദ്മി വെല്‍ഫയര്‍ അസ്സോസിയേഷന്‍ 'ആവാസ്' ദമ്മാം കിഴക്കന്‍ പ്രാവിശ്യാ ഘടകം പ്രവാസികള്‍ക്കായി നോര്‍ക്ക റജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. കിഴക്കന്‍ പ്രാവിശ്യയിലെ അല്‍ കോബാര്‍, ദമാം എന്നിവിടങ്ങളിലെ നോര്‍ക്ക റജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ആവാസ് കിഴക്കന്‍ പ്രാവിശ്യാ കോ-ഓര്‍ഡിനേറ്റര്‍ ഷിനു ജോര്‍ജ് കരൂര്‍, സെക്രട്ടറി സജീര്‍ നിലമേല്‍, എക്‌സിക്യുട്ടീവ് അംഗങ്ങളായ ജാബിര്‍ ഉമ്മത്തൂര്‍, നബീല്‍ പാലക്കാട്, റോയ് കുര്യന്‍, ഉബൈദ് നിലമ്പൂര്‍, റിജോ ജോസഫ്, യാഹ്യ മുഹ്യുദീന്‍, സലിം യൂസഫ്. അബ്ദുല്‍ സക്കീര്‍, മുജീബ് എന്നിവര്‍ നേതൃത്തം നല്കി.