മറ്റുള്ളവരില്‍ ഹര്‍ഷം ജനിപ്പിക്കാനാവുന്നവനത്രേ മഹര്‍ഷി .....

മഹര്‍ഷി ഭാവം മനസ്സില്‍ ജനിക്കുമ്പോള്‍ ധന്യമാകുമീ ചെറുജീവിതം.

ജീവിത യാത്രയില്‍  മഹര്‍ഷി ഭാവം ആസ്വദിച്ചാല്‍,

ജീവിതം ധന്യമാകുമെന്നരുളീ നമ്മുടെ മഹര്‍ഷിമാര്‍. 

അതത്രേ  ഈശ്വര പ്രസാദം ....!

മഹര്‍ഷീശ്വരന്മാരുടെ പാദചുംബനങ്ങളാല്‍ ധന്യമാണ്  ഭാരതം.

'ലോകാഃ സമസ്താ സുഖിനോ ഭവന്തു'  ഭാരതത്തിന്‍  മന്ത്രമാണ്....!

ഈ മഹര്‍ഷി മന്ത്രത്തിലൂടെയാണ് ഭാരതം, വിശ്വത്തെയുണര്‍ത്തിയത്.

അറിവുകള്‍ ആര്‍ജ്ജിക്കുവാന്‍ എത്തിയവര്‍ക്കെല്ലാം,

അറിവുകള്‍ക്കൊപ്പം സ്‌നേഹവും പകര്‍ന്ന  മഹര്‍ഷി മനീഷികള്‍ 

നമുക്കായ്  കരുതിയ വിജ്ഞാന ചെപ്പുകള്‍ പകര്‍ന്നിടാം നമ്മുടെ പുതുതലമുറയ്ക്ക്...!

അസ്ത്ര ശാസ്ത്രം മുതല്‍ വൈദ്യശാസ്ത്രം   വരെ,

പ്രകൃതിയെ നോക്കി പഠിപ്പിച്ച  മഹര്‍ഷികള്‍, 

കുറിയിട്ട മന്ത്രം നാമിന്നു മറന്നു.

പ്രകൃതിയാല്‍ മനുഷ്യനും മനുഷ്യനാല്‍ പ്രകൃതിയും 

പരസ്പരം മല്ലിടുന്നൂ ... ഭാരത ഭൂമിയില്‍ .....! 

മഹര്‍ഷിമാര്‍ ചൊല്ലിടും വേദമന്ത്രങ്ങളില്‍,

അരിയെരുതു  പ്രകൃതിയെ, അരിയെരുതു  പ്രകൃതിയെ.

അരുതാത്തൊതൊന്നും അതിലില്ല മക്കളേ ....!

ചൊല്ലിടാം നമുക്കും,  മഹര്‍ഷികള്‍ കുറിയിട്ട മന്ത്രം...!

'സ്വസ്തി പ്രജാഭ്യാം പരിപാലയന്താം 

ന്യായേന മാര്‍ഗേണ മഹീം മഹീശാ 

ഗോബ്രാഹ്മനെഭ്യ:ശുഭമസ്തു നിത്യം 

ലോകാഃ സമസ്താ സുഖിനോ ഭവന്തു