കുറേ നാളായി ഞാന്‍ വിചാരിക്കുന്നു
   എന്റെ മുടിയൊന്നഴിച്ചു കെട്ടാന്‍
   ഇന്നലെ വന്നവര്‍ കയ്യും മുഖവുമിട്ടമ്മാനമാടിയ എന്‍ മുടിയില്‍
   നീചവും ഹീനവും ആയവര്‍
   വന്നു പെരുമാറി പോയതല്ലെ 
   ഒച്ചയും പോയില്ലെ ഇച്ഛയും പോയില്ലെ
   എന്തിനീ ജീവന്‍ എനിക്കുത്തന്നു.

   ആരുടെ ശാപമാണെന്നെയിന്നിങ്ങനെ
   തേടിപ്പിടിച്ചു വലിച്ചിടുന്നു
   ഞാനിന്നു വൈറലായ് വന്നു കഴിഞ്ഞില്ലെ
   വാട്‌സപ്പ് ഫെയ്‌സ്ബുക്ക് മിഡിയേലും
   ഇന്നലെ വന്നു ഞാന്‍ കണ്ടെന്റെ ലോകവും
   ഇന്നു ഞാന്‍ കാണാന്‍ പോകുന്ന ലോകവും
   എത്രയോ മാറി കഴിഞ്ഞിരിക്കും
   ഇന്നലെ എന്നോട് പുഞ്ചിരി തൂകിയോര്‍ 
   ഇന്നെന്നെ നോക്കി ചിരിക്കുകില്ലെ

   ഇന്നു ഞാന്‍ കണ്ണാടി നോക്കിയപ്പോള്‍
   എന്‍ മുഖം ഞാനതില്‍ കണ്ടതില്ല
   കണ്ണുകള്‍ തേടി ഞാന്‍ നോക്കിയപ്പോള്‍ 
   കണ്ടതോ യതാനാ നേര്‍ക്കാഴ്ച്ചകള്‍
   നേരം പുലരുന്നു ഇരുട്ടുന്നു നോട്ടിഫി-
   ക്കേഷന്‍സ് കുമിഞ്ഞുക്കൂടുന്നു
   എന്നെ ഏറ്റെടുത്തീടുന്നു കമ്മീഷന്‍സ്
   താത്തിക്കെട്ടുന്നു നീതിപീഠം  
   ഞാന്‍ ഇറങ്ങട്ടെ ഈ നാലുച്ചുവരില്‍ നിന്ന്
   സുന്ദരമാം എന്‍ പഴയിടത്ത്
   സ്വതന്ത്ര ലഭ്ത്തിക്കു വേണ്ടി ഞാന്‍ കൈക്കൂപ്പുന്നു നിങ്ങളെ
    ഇനിയും എനിക്കു നീതി കിട്ടുകില്ലെ ?