അംബരചുംബികള്‍ എനിക്ക് ചുറ്റുമുണ്ട്. അറബിപൊന്നിന്‍ ഗന്ധവും സുലഭം. സുഭിക്ഷമായ ഭക്ഷണപാനീയങ്ങള്‍ പലവിധത്തില്‍. വാടകയ്‌ക്കെടുക്കുന്ന സ്‌നേഹവും കൂട്ടിന് ചിലപ്പോഴൊക്കെ കിട്ടാറുണ്ട്. ആ സ്‌നേഹത്തിന്റെ ദൈര്‍ഘ്യം പോക്കറ്റിന്റെ കനത്തിന് അവകാശപ്പെട്ടതും.

ഇവിടെയൊന്നും എന്നിലെ മനുഷ്യനെ ഞാന്‍ കണ്ടില്ല. എന്നിട്ടും എന്തിനോ വേണ്ടിയുള്ള യാത്രയില്‍ അത് മുഴുവിപ്പിക്കാന്‍ കഴിയില്ലെന്നറിയാം. നിവര്‍ത്തുന്ന കൈകള്‍ നീളുമ്പോഴും കാലുകളുടെ സഞ്ചാര വേഗത ധ്രുതഗതിയില്‍ തന്നെ..

മനുഷ്യനെ തേടിയുള്ള അന്വേഷണം ഇതിനിടയില്‍ മനപൂര്‍വ്വം മറക്കുകയായിരുന്നു ഞാന്‍