ര്‍മ്മകള്‍ തെന്നി വീഴുന്നുമന്ദമീ 
ഓമലാള്‍ വന്നു നില്‍ക്കുന്ന നേരത്തു 
കാലമെന്തിനു കൈപിടിച്ചെന്നെയീ
 നീലരാവിലേക്കാനയിച്ചീടുന്നു 
പാതിരാമഴ പെയ്തു തീര്‍ന്നപ്പൊഴേ 
പാതിചാരിയ നൊമ്പരം പൂത്തുവോ 

നീര്‍മിഴിത്തുമ്പിലിറ്റുന്നു കണ്ണുനീര്‍ രാവു
തന്റെ വസനം നനച്ചുവോ 
പാഴിലക്കൂട്ടമാടിവീഴുന്നപോല്‍ 
പാതി ചത്തതാണോര്‍മ്മകളപ്പഴേ 
ഏറെനാളെന്റെയുമ്മറത്തിണ്ണയില്‍ 
പാറിവന്നിവള്‍ പൂമ്പാറ്റമാതിരി 
പാടിതന്ത്രികള്‍മീട്ടികരങ്ങളാല്‍ 
ചാരിനിന്നെന്റെ ദേഹത്തിലന്നവള്‍ 
പൂത്തുമെയ്‌മേല്‍ കുളിര്‍ത്തെന്നലായിരം 
പൂക്കള്‍ വര്‍ഷിച്ചു മെല്ലെക്കടന്നുപോയ് 

ഞാനറിഞ്ഞില്ല ചന്ദ്രിക മൊട്ടിട്ട പാതികീറിയ
 സന്ധ്യയില്‍ വന്നിവള്‍ കാത്തുനിന്നില്ല 
മേഘങ്ങള്‍ ചായുന്ന പാല്‍ക്കടല്‍ 
തേടിയാത്രയായന്നവള്‍ ഇന്നിതാ
 മുന്നിലേറെകുളിരുള്ള മഞ്ഞുപോല്‍ വന്നു 
നില്‍ക്കുന്നുശാന്തയായ് നീരദം 
പെയ്തസന്ധ്യാംബരത്തിന്റെ മൂടല്‍ 
മഞ്ഞുകള്‍ മായുന്നതുപോലേ 
തേന്മൊഴിച്ചുണ്ടുമെല്ലെത്തുറന്ന- 
വളാറ്റിയെന്നിലെതീക്കനല്‍കട്ടകള്‍ പ്രേമ സൗരഭ്യ
 മായവള്‍നിന്നുടന്‍ ഊറിമഞ്ഞിന്‍ കുളിരുകളപ്പഴേ
 ഏറെദുര്‍ബ്ബലമായെന്‍ ഹൃദയത്തില്‍ 

കൂടുവച്ചൊരാപക്ഷികള്‍ ചേക്കേറി ഓമനിച്ചില്ല
 കൈകളാലെങ്കിലും നീര്‍മിഴിപ്പൂവുമെല്ലത്തുറന്നവള്‍ 
പാതിരാവില്‍ വിരിഞ്ഞപൂര്‍ണ്ണേന്ദുപോല്‍ 
പൂരിതം വെണ്‍നിലാവിനാലാമുഖം
 വെറ്റിലത്തുമ്പമര്‍ത്തിയകറ്റിയാ വെള്ളതേച്ചുവെളുപ്പിച്ചു 

താമ്പൂലം ഇറ്റിടുന്നൂ ചുവപ്പിന്റെ ശ്രിംഗാരം
 മൊട്ടിടുന്നെന്‍ ഹൃദയത്തുടിപ്പിലും യക്ഷിയോ 
ഇവള്‍ രക്തം കുടിക്കുവാന്‍ അര്‍ദ്ധരാത്രിക്കിറങ്ങും
 ഗണികയോ ചിത്തമെന്തേ മടിക്കുന്നിവളുടെ
 ഗദ്ഗദങ്ങളെ താരാട്ടു പാടുവാന്‍ 
വീണ്ടുമെന്തിനായ് നീട്ടിചിറകുകള്‍ 
പാറിയെത്തുന്നിതെന്നിലേക്കിന്നിവള്‍ 
ആരറിഞ്ഞീ കടല്‍പ്പരപ്പിന്നാഴം ഊഴിയില്‍ 
തിര പൊങ്ങിച്ചതെന്തിനായ് ചോദ്യമെല്ലം 

പിളര്‍ക്കുന്നു നൊമ്പര - കാടിനുള്ളില്‍ ഞാന്‍
 ഏകാന്തനായപോല്‍ പാതിചാരിയ വാതിലില്‍ 
മാര്‍ ചേര്‍ത്തു മൂളിയിന്നവള്‍ രാഗം മറന്നപോല്‍ 
പോര്‍മുലത്താര്‍ നനച്ചവളോതിയാ 
ഭൂതകാലത്തിന്റെ നൊമ്പരം മെല്ലവേ 

കൊന്നുതള്ളാനൊരുങ്ങിയ മേനിയേ 
കണ്ണുപോല്‍ കാത്തു കാട്ടു വര്‍ഗ്ഗങ്ങളും 
ഉണ്ണുവാനില്ലുടുക്കുവാനെങ്കിലും 
പര്‍ണ്ണതല്‍പ്പം പണിതെനിക്കായവര്‍ 
ബോധമറ്റുശയിച്ച തല്‍പ്പലങ്ങളില്‍ 
പോലുമെത്തി നിന്‍ പാടീര ഗന്ധവും 
ഏറെ വൈകി ഞാനെങ്കിലും കേഴുന്നു 
പാതിരാവിന്റെ ചന്ദ്രിക പോലയീ 

ഗാത്രമിപ്പഴുംശുദ്ധം മനസ്സതും ചുട്ടുപൊള്ളിയ 
നെഞ്ചിലേ കീലത്തില്‍ എത്തി ഹേമന്ത വര്‍ഷം
 പതുക്കവേ തീര്‍ത്തുമെന്നുടെ മാറിലാ പൂമെയ്യു
 പൂഴ്ത്തി നിന്നവള്‍ ദുഖം മറന്നപോല്‍ 
ഏറെ മോഹം ജനിച്ചു തലോടുവാന്‍ 
പ്രേമരൂപിണീയായൊരീ പുഷ്പത്തെ
 കാത്തു നിന്ന വസന്തം മണിച്ചെപ്പു- 
നീട്ടി വീണ്ടും പ്രണയം വിതച്ചുവോ  
ശ്രീകല വിജയകുമാര്‍ അരയന്‍കാവ്