ഒരു ഔദ്യോഗിക യാത്രയുടെ ഭാഗമായാണ് ബഹ്‌റൈനില്‍ പോയത്. വിവരമറിയിച്ചതനുസരിച്ച് എന്നെ കാത്ത് അനില്‍ അവിടെ ഉണ്ടായിരുന്നു . ഏതാനും നിമിഷങ്ങള്‍ കൊണ്ട് തന്നെ ചിരകാലപരിചിത സൗഹൃദം ഞങ്ങള്‍ പുതുക്കി. സോഷ്യല്‍ മീഡിയയുടെ വര്‍ണ്ണാഭനിറക്കൂട്ടുകള്‍ക്കിടയിലും ചോര്‍ന്ന് പോകാത്ത മാനുഷികത തന്നെയായിരുന്നു മുഖ്യമായും സംസാരിച്ചത്. 

യാത്ര പറഞ്ഞിറങ്ങുന്നതിന് മുമ്പ് അനില്‍ എഴുതി പബ്ലിഷ് ചെയ്ത വെയില്‍ വഴികള്‍' എന്ന കാവ്യ സമാഹാരവും അതിലെ 9 കവിതകള്‍ അടങ്ങിയ ഒഡിയോ സിഡിയും എനിക്ക്‌സമ്മാനിച്ചു .

വിമാനം ടേക്ക് ഓഫ് ചെയ്തപ്പോള്‍ ഞാനാ പുസ്തകം ബാഗില്‍ നിന്ന് പുറത്തെടുത്തു .അതി മനോഹരമായി നീലാകാശവര്‍ണ്ണത്തില്‍ ഉണങ്ങി നില്‍ക്കുന്ന ഒരു വടവൃക്ഷം നിറഞ്ഞു നില്‍ക്കുന്ന കവര്‍ ഡിസൈനിങില്‍ ചുവന്ന അക്ഷരങ്ങളില്‍ വെയില്‍ വഴികള്‍ എന്ന് എഴുതി വച്ചിരുന്നതാണ് കണ്ണിലുടക്കിയത്.ഞാന്‍ നടന്ന വെയില്‍ വഴികള്‍ഒന്നുകൂടി മനസിലേക്ക് ഊര്‍ന്നിറങ്ങി. 

തന്റെ എഴുത്തിെന കുറിച്ചോ എന്തിന് പൊതു സാഹിത്യത്തേ കുറിച്ച്‌പോലും ഒരക്ഷരം സംസാരിക്കാതെ സൗഹ്യദങ്ങളെ കുറിച്ച് മാത്രം വാതോരാതെ പറഞ്ഞ അയാള്‍ കവിയോ അതോ മനുഷ്യസ്‌നേഹിയോ ആരാണ്....?

ഞാന്‍ കവിതകളിലേയ്ക് കടന്നു 

ജനിച്ച നാടിന്റെ നന്മയുടെ നഷ്ടമായ ഉറവകളെ അനില്‍ വാക്കുകള്‍ക്കൊണ്ട് കുതിച്ച് പായിക്കുന്ന കാഴ്ച അതി മനോഹരമായ കാവ്യാനുഭവം പകര്‍ന്നു തരുന്നു . 
'സുബൈദ ബസ്സോടിച്ചിരുന്ന
പോക്കറിക്ക
വളവുകളും തിരിവുകളും
കഴിഞ്ഞ് എത്ര പെട്ടെന്നാ
പാഞ്ഞ് ജീവിതത്തില്‍ നിന്ന്
മാഞ്ഞ് പോയത് ' എന്നെഴുതി വച്ച് നമ്മളേയും കൂടെ കൂട്ടുന്നു ആ യാത്രയില്‍ . അവസാനം അതിരുകള്‍ ഉയര്‍ത്തി നാം എന്തിനാണ് ഒറ്റപ്പെടുന്നത ്എന്നെഴുതി നിര്‍ത്തുമ്പോള്‍ മാനവികത രാജ്യത്തിനതിര്‍ത്തികള്‍ താണ്ടുന്ന കാഴ്ച നമ്മളും കാണുന്നു .

മഹാഭാരതകഥയിലെ വീരതിഹാസ കഥാപാത്രമായ കര്‍ണ്ണനും അധികമായി പരാമര്‍ശിക്കപ്പെടാത്ത അദ്ദേഹത്തിന്റെ പത്‌നി വൃഷാലിയുമായുള്ള സ്‌നേഹ, പരിഭവ , സങ്കട സംഭാഷങ്ങളില്‍ ഇതള്‍ വിരിയുന്നു ' കര്‍ണ്ണനാട്ടം ' എന്ന കവിത . രാജാവിന്റേയും റാണിയുടേയും എന്നതായ പതിവ്‌സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമായി ഒരു സാധാരണ പതി പത്‌നി എന്ന നിലയില്‍ പറഞ്ഞ് പോയ ഈ കവിത ഒരത്ഭുതമായാണ് ഞാന്‍ വായിച്ച് തീര്‍ത്തത് 
' നിന്റെ കാല്‍പാദങ്ങളിന്നൊറ്റയ്ക്ക്
വിണ്ടു കീറുന്നു 
നീയും ഞാനും കൊണ്ട 
വേനല്‍ പോലെ '
എന്ന് അനില്‍ വടക്കാഞ്ചേരി എഴുതുമ്പോള്‍ നാം നമ്മെ തന്നെ കാണുന്നു നമ്മുടെ വറുതി കലര്‍ന്ന ജിവിത കാല്പാദങ്ങള്‍ തിരയുന്നു .കവിതയുടെകൂടെ നമ്മളും എത്ര നിസാരരാണ് എന്ന് കവി ലളിതമായി പറഞ്ഞു പോകുന്നു.

ഒരു തൊഴില്‍ രഹിതന്റെ മാനസിക വ്യഥകള്‍ , ഭാവിയേ കുറിച്ചുള്ള അരക്ഷിതബോധം എന്നിവ ഒരു മഴക്കാലത്തിനൊപ്പം കവിപ്രകടമാക്കുന്നു ' ഒരു മഴക്കാലം ' എന്ന കവിതയിലൂടെ . ആ ഇരുണ്ട മഴക്കാലം എന്നിലൂടെ  പെയ്തിറങ്ങി .  മഴ നനഞ്ഞിറങ്ങിയ ഞാന്‍ നേരെ ചെന്ന്കയറിയത് ' അമ്മ വരികയാണ് 'എന്ന കവിതയിലാണ് . അമ്മയ്ക്ക്  മകനോടുള്ള സ്‌നേഹവും കരുതലും കാത്തിരിപ്പും  കാലഘട്ടങ്ങള്‍ക്കപ്പുറത്ത്‌നിന്നും കവി എഴുതി വയ്ക്കുന്നു .

വരികയാണെന്നമ്മ
വരികയാണ് 
പുഴകടനെന്നമ്മ വരികയാണ് 
ഓര്‍മ്മപടവുകളില്‍ ബാല്യം
തണുത്ത പോല്‍ 
മിഴിവാര്‍ന്നസ്‌നേഹമായ്  വരികയാണ് വരികയാണെന്നമ്മ വരികയാണ്
കരിനീല ചേലയുടുത്തൊരുങ്ങി 
കരിമഷി കലരാത്ത കണ്ണീരുണങ്ങാത്ത
മുഖമൊന്നുയര്‍ത്തി വരികയാണ് .....
വരികയാണെന്നമ്മ
വരികയാണ് 
പുഴകടനെന്നമ്മ വരികയാണ്

കാച്ചെണ്ണ  ഒരുകുമ്പിള്‍ 
കൈയ്യാലുഴിഞ്ഞമ്മ
തണുവിരല്‍ സ്പര്‍ശമായെന്നെ 
തഴുകി കുളിപ്പിച്ചൊരുക്കി
കവിളിലൊരു കണ്‍മഷി
വട്ടം വരച്ച്  കരിനിഴല്‍ 
വീഴാതുറക്കികിടത്തുവാന്‍ 
വരികയാണെന്നമ്മ വരികയാണ് .

താഴെത്തൊടിയിലെ
പൂവുകള്‍ നോക്കി 
കരഞ്ഞെന്നെ ഒക്കത്തിരുത്തി
കണ്ണീര്‍ തുടച്ച് 
വേലിത്തലപ്പിലെ മുക്കുറ്റി 
പൂക്കള്‍ കൊണ്ടത്തക്കളം
തീര്‍ത്ത് ആ കാഴ്ച 
നല്‍കുവാന്‍ വരികയാണ് 
വരികയാണെന്നമ്മ വരികയാണ് .....

പുകയൂതിയൂതി തിളപ്പിച്ച
കഞ്ഞിയില്‍ 
മിഴിനീരു വീഴാതെ
വളയില്ലാ കൈകളാല്‍ അത്താഴം
നല്‍കിയന്നില്ലാത്ത
താരാട്ടുപാട്ടുകളീണത്തില്‍
ചൊല്ലിക്കൊണ്ടെന്നെയുറക്കുവാന്‍ 
ഉറങ്ങാത്ത
മിഴികളുമായ് 
എന്നമ്മ വരികയാണ്

വൈക്കോലുമേഞ്ഞൊരു
കൂരയിലന്തിയ്ക്ക്
ചാണകതറയിലെ തണുപ്പില്‍
കിടന്നമ്മ 
ചൂടുപടരുന്നമണ്ണെണ്ണ 
വിളക്കിലെ ആടിയുലയുന്ന 
നാളമണയാതെയെന്‍
കൈചേര്‍ത്ത് പിടിച്ച് 
ബാല്യത്തിലെന്നെ 
കണ്ണുരുട്ടി പേടിപ്പെടുത്തിയ
പ്രേത പിശാചുക്കളെ  
ആട്ടിയോടിക്കുവാന്‍ വരികയാണ്
വരികയാണെന്നമ്മ വരികയാണ് 

അറുതിയൊരു വേനലായ്
ചൂട്ടുപൊള്ളുമ്പോഴും.
ഉള്ളിലെ കാര്‍മേഘപുകച്ചിലില്‍
കണ്ണീരു ചാറുമ്പോഴും.
പുതുമഴയായി നിര്‍ത്താതെ
പെയ്‌തെന്നെ തണുപ്പിക്കുവാനമ്മ 
വരികയാണ് ...

ഉച്ചയ്ക്ക് പാടത്ത് ഞാറുനടുന്നമ്മ
വയല്‍ ഞരമ്പിലെ
തണലത്തിരുന്ന്
നനവാര്‍ന്ന കൈകളാല്‍
പിഞ്ഞാണ കഞ്ഞിയില്‍ 
നുള്ളുപ്പു ചാറിച്ച് എന്നെ 
കൊതിപ്പിച്ചൂട്ടുവാന്‍
വരികയാണ് ..

രാത്രിയില്‍ മഴയത്ത് 
പൊഴിക്കുന്ന മാമ്പഴം
രാവിലെ ഓടിയെടുത്ത്
മേല്‍മുണ്ടിലമര്‍ത്തി തുടച്ച്
കറകളഞ്ഞെനിക്കേകുവാന്‍
കറപിടിച്ചമുണ്ടുടുത്ത്
മധുരം പൊഴിക്കുന്ന 
മാമ്പഴകാലമായ്
പടികടന്നെന്നമ്മ വരികയാണ് 

അത്താഴമില്ലാതെ കരയുന്ന
രാത്രികളില്‍ 
പപ്പടം കനലില്‍ചുട്ടു തന്നെന്നെ 
മാറോടടക്കിപിടിച്ച് 
ഏങ്ങലടികളില്‍ നെഞ്ചിലെ
കനലുരുക്കി 
വീണ്ടുമെന്നെ 
ചുട്ടുപൊള്ളിക്കാനോര്‍മ്മകള്‍
കടം കൊണ്ട് വരികയാണ്
വരികയാണെന്നമ്മ
വരികയാണ് .

മണ്‍കുടം നിറഞ്ഞൊരെന്‍
ഓര്‍മ്മകളുടയുമ്പോള്‍
കരളുരുക്കി വെന്തുപോയ എന്നച്ഛനെയവസാനമായൊന്ന്
കെട്ടിപ്പിടിച്ച് കരയുവാന്‍
നിറകണ്ണു തോരാത്ത 
പെരുമഴയിലൊരു 
കുടയെടുക്കാതെന്നമ്മ