സ്വപ്നങ്ങളായി സ്വപ്നമായി, 
ഞാനും എന്റെ നിഴലും മാത്രമായി, 
ഇരുട്ടില്‍ തെളിയുന്നതു നിഴലായി! 

ശരറാന്തല്‍ വെളിച്ചവും ഞാനും ഏകയായി,
മിഴിനീരായി തെളിയുന്നു അരികെ; 
സ്വപ്നങ്ങളായി അണയുന്നു ദൂരെ! 

കൊടുങ്കാറ്റില്‍ അണയാതെ ജ്വലിക്കുന്നു, 
തീജ്വാലയായി ഞാനും എന്റെ സ്വപ്നവും; 
മന്ദസ്മിതവുമായി അടുക്കുന്നു പ്രകാശവും 
നേര്‍ - വെളിച്ചമായി ജീവിതനൗകയില്‍ 
എന്റെ സ്വപ്നവും.