ദുബായ്: കളഞ്ഞു കിട്ടിയെ രണ്ടു ലക്ഷം ദിര്‍ഹം വിലമതിക്കുന്ന ആഭരണങ്ങളടങ്ങിയ ബാഗ് ദുബായില്‍ ഇന്ത്യന്‍ ശുചിത്വ തൊഴിലാളി പോലീസിലേല്‍പ്പിച്ചു. സത്യസന്ധതയ്ക്ക് ദുബായ് പോലീസിന്റെ അനുമോദനവും ഏറ്റവാങ്ങി. 

യു.എ.ഇയിലെ അല്‍ ഖ്വയിസില്‍ ശുചിത്വ തൊളിലാളിയായ വെങ്കിട്ടരാമണ മതോബതാലയാണ് കളഞ്ഞു കിട്ടിയ ബാഗ് തിരിച്ചേല്‍പ്പിച്ച് മാതൃകയായത്‌.

രണ്ടു ലക്ഷം ദിര്‍ഹം വിലമതിക്കുന്ന ഡയമണ്ടും സ്വര്‍ണ്ണവുമടങ്ങുന്ന ബാഗ് അല്‍ ഖ്വയിസില്‍ നിന്നാണ് വെങ്കട്ടരാമണക്ക് ലഭിച്ചത്. ഉടന്‍ തന്നെ അദ്ദേഹം അടുത്തുള്ള പോലീസ് സ്‌റ്റേഷനിലെത്തി ബാഗ് കൈമാറുകയായിരുന്നു.

 അല്‍ ഖ്വയ്‌സി പോലീസ് ഡയറക്ടര്‍ യൂസഫ് അബ്ദുള്ള സലീം അല്‍ ഒദൈദിയുടെ നേതൃത്വത്തില്‍ നല്ലപെരുമാറ്റത്തിന് ഇയാളെ സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കി അനുമോദിച്ചു.