ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ശനിയാഴ്ചനടന്ന ഉദ്യോഗാർഥികളുടെ വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തിയത് 800-ലധികം പേർ. വിവിധ കമ്പനികൾക്കുവേണ്ടിയുള്ള 27 ഒഴിവുകളിലേക്ക് വേണ്ടി നടന്ന ഇന്റർവ്യൂവിനാണ് ഇത്രയും പേർ അഭിമുഖത്തിനായി അസോസിയേഷനിലെത്തിയത്. ഫുഡ് ആൻഡ് ബിവറേജ്, ഡിജിറ്റൽ പ്രിന്റിങ്, സ്പെയർപാർട്‌സ്, എണ്ണക്കമ്പനികൾ തുടങ്ങി യു.എ.ഇ.യിലെ ആറ്്‌ കമ്പനികളാണ് ജോലി ഒഴിവിലേക്കായി വനിതകളടക്കമുള്ള ഉദ്യോഗാർഥികളുമായി മുഖാമുഖം നടത്തിയത്.

സെയിൽസ് അനുബന്ധജോലികളുടെ ഒഴിവുകളിലേക്കുനടന്ന മുഖാമുഖത്തിൽ പങ്കെടുത്തവരിൽനിന്ന് നൂറോളം പേരെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തി. വൈകീട്ട് നാലുമണി മുതലാരംഭിച്ച മുഖാമുഖത്തിൽ പങ്കെടുത്തവരിൽ കൂടുതലും മലയാളികളായിരുന്നു.

Content BHighlights: Walk in interview for job Sharjah Indian Association