ദുബായ്: ശക്തമായ പൊടികാറ്റില്‍ എമിറേറ്റ്സ് റോഡില്‍ 34 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ആളപായമില്ല. ഷാര്‍ജ അല്‍ ഖുദ്റ പാലത്തിലായിരുന്നു അപകടം. പൊടികാറ്റില്‍ ദൂരകാഴ്ച കുറഞ്ഞതാണ് അപകടകാരണമെന്ന് ദുബായ് പോലീസ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു. ഇടിച്ച എല്ലാ വാഹനങ്ങള്‍ക്കും കേടുപാട് പറ്റിയതായും പോലീസ് അറിയിച്ചു.