ദുബായ്: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഇന്ന് കേരളത്തിലെത്തുന്നത് ആയിരത്തിലധികം  പ്രവാസികള്‍. കൊച്ചി, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം വിമാനതാവളങ്ങളിലേക്കാണ് പ്രവാസികളുടെ മടങ്ങിവരവ്. ഒരൊറ്റ സീറ്റ് പോലും കാലിയാകാതെയാണ് സര്‍വ്വീസെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു. 

കോവിഡ് പരിശോധ പോസിറ്റീവായാലും മറ്റ് യാത്രാ തടസങ്ങളുണ്ടായാലും പോകാന്‍ കഴിയാത്തവര്‍ക്ക് പകരമായി വെയ്റ്റിങ്ങ് ലിസ്റ്റിലെ യാത്രക്കാരെ സജ്ജരാക്കി നിര്‍ത്തുന്നുണ്ട്. അതുകൊണ്ടുതന്നെ മുഴുവന്‍ യാത്രക്കാരുമായാണ് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

content highlights: vande bharat, more than 1000 expats reach today