ദുബായ് : വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി യു.എ.ഇ.യിൽനിന്ന് ഇതുവരെ നാട്ടിലെത്തിയത് ഒന്നേകാൽ ലക്ഷത്തിലേറെ പ്രവാസികൾ. മേയ് ഏഴ് മുതൽ 1,25,000 ഇന്ത്യക്കാർ യു.എ.ഇ.യിൽനിന്ന് മടങ്ങിയതായി അബുദാബി ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.

നാട്ടിലേക്ക് മടങ്ങാൻ താത്പര്യമുള്ള എല്ലാവരെയും തിരികെ എത്തിക്കുന്നതുവരെ വന്ദേഭാരത് ദൗത്യം തുടരുമെന്നും ഇന്ത്യൻ എംബസി ട്വിറ്ററിൽ കുറിച്ചു. 4,50,000 ഇന്ത്യക്കാരാണ് മടക്കയാത്രയ്ക്ക് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂലായ് 14 വരെയാണ് വന്ദേഭാരത് ദൗത്യത്തിന്റെ നാലാംഘട്ടം.