ദുബായ്: യു.എ.ഇയിലെ ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്കായുള്ള ഇന്ത്യയുടെ ആദ്യത്തെ അപ്‌സ്‌കില്ലിങ് ആന്‍ഡ് ട്രെയിനിങ് സെന്റര്‍ ജബല്‍ അലിയിലെ ഡല്‍ഹി പ്രൈവറ്റ് സ്‌കൂളില്‍ (ഡി.പി.എസ്.) വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പരിസരങ്ങളില്‍ അടിസ്ഥാന അറബിക്, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ ക്ലാസുകളും മന്ത്രി ഉദ്ഘാടനം ചെയ്തു. 

ബ്ലൂ കോളര്‍ ജോലിക്കാര്‍ അയക്കുന്ന പണം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ സംഭാവന നല്‍കുന്നതായി സര്‍ക്കാര്‍ കണക്കാക്കുന്നുവെന്ന് തൊഴിലാളികളുമായുള്ള സംവാദത്തിനിടയില്‍ അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിസന്ധി ഘട്ടങ്ങളില്‍ തൊഴിലാളികള്‍ അനുഭവിക്കേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ച് ബോധവാനാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളെ തിരികെ കൊണ്ട് വരാന്‍ സഹായകമായ പദ്ധതികള്‍ രൂപപ്പെടുത്താന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രം നിര്‍ദേശിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content Highlights: Upskilling and training center, V. Muraleedharan