ദുബായ്: യു.എ.ഇ.യിലെ ആദ്യ റോബോട്ട് ഫാര്‍മസി ദുബായിലെ റാഷിദ് ആസ്​പത്രിയില്‍ തുടങ്ങി. ഞായറാഴ്ച മുതല്‍ ആസ്​പത്രിയിലെ ഫാര്‍മസിയില്‍ റോബോട്ട് മരുന്നുകള്‍ നല്‍കിത്തുടങ്ങും.

മിനിറ്റില്‍ 12 പേര്‍ക്ക് മരുന്നുവിതരണംചെയ്യാന്‍ കഴിയുന്നതാണ് റോബോട്ട്. ഒപ്പംതന്നെ മുപ്പത്തയ്യായിരത്തോളം മരുന്നുകള്‍ ഒരേസമയം സൂക്ഷിക്കാനും ഇതിനുകഴിയും. ബാര്‍കോഡ് അടിസ്ഥാനമായ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ ഉടന്‍ റോബോട്ട് മരുന്നുകള്‍ നല്‍കും. ഇതിലൂടെ പിഴവുകള്‍ കുറയ്ക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്.

എല്ലാ ആസ്​പത്രികളിലും റോബോട്ടുകളുടെ സേവനം ലഭ്യമാക്കാനുള്ള നടപടി ഉടനാരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.