അബഹ: അന്ധവിശ്വാസങ്ങളും അസത്യങ്ങളും നിറഞ്ഞ വിദ്യാഭ്യാസ നയമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തുനിയുന്ന പുതിയ വിദ്യാഭ്യാസ നയമെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗവും മുന്‍ കാമ്പസ് ഫ്രണ്ട് ദേശീയ സമിതി സാരഥിയുമായ സിഎ റഊഫ് ആരോപിച്ചു.
''രാഷ്ട്ര മൂല്യങ്ങള്‍ക്ക് പകരം ഹിന്ദുത്വ അജണ്ടകള്‍'' എന്ന വിഷയത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ വെബിനാര്‍ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. ഗുജറാത്ത് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും നേരത്തെ നടത്തി വന്ന അട്ടിമറികളുടെ തുടര്‍ച്ചയാണിത്. ഇന്ത്യയുടെ രാഷ്രപിതാവ് ഗാന്ധിജി ആത്മഹത്യ ചെയ്തതാണെന്ന് പഠിപ്പിക്കാന്‍ ശ്രമിച്ച മുന്‍ ഗുജറാത്ത് മുഖ്യന്റെ കേന്ദ്ര വണ്‍മെന്റാണ് പുതിയ നയം കൊണ്ട് വരുന്നത് .
ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകള്‍ കൈകാര്യം ചെയ്യുന്ന വൈവിധ്യങ്ങള്‍ നിറഞ്ഞ ഭാരതത്തില്‍ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ജനാധിപത്യം, ജനസംഖ്യ, ഭക്ഷ്യ സുരക്ഷ, മനുഷ്യവിഭവം, വികസന പഠനം എന്നിവ ഒമ്പതാം ക്ലാസിലും ഏകത്വം, ലിംഗ പദവി, മതവും ജാതിയും, ജനകീയ സമരവും മുന്നേറ്റങ്ങളും തുടങ്ങിയ പത്താം ക്ലാസിലും പഠിപ്പിക്കേണ്ടതില്ലെങ്കില്‍ പകരം എന്താണ് പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
വിവിധ മതങ്ങളും സംസ്‌കാരങ്ങളും ഉള്‍കൊള്ളുന്ന നാനാത്വത്തില്‍ ഏകത്വമെന്ന ഉന്നത മൂല്യം പിന്തുടരുന്ന ഇന്ത്യയില്‍ പതിനൊന്നാം ക്ലാസിലെ പാഠഭാഗത്തില്‍ നിന്നും ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം, പ്രാദേശിക ഭരണകൂടങ്ങള്‍, തുടങ്ങിയവയും ഒഴിവാക്കിക്കൊണ്ട് അക്ഷരത്തെ ഭയക്കുന്ന മോദി സര്‍ക്കാര്‍ അധികാര വികേന്ദ്രീകരണത്തിന്റെ കടക്കല്‍ കത്തി വെക്കാന്‍ മുതിരുകയാണ്.
ജനാധിപത്യത്തില്‍ അധികാരം നരേന്ദ്ര മോഡിക്കും കൂട്ടര്‍ക്കും മാത്രമല്ലെന്നും മുഴുവന്‍ ജനങ്ങള്‍ക്കുമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വെബിനാര്‍ സമ്മേളനം എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് മൗലവി മുവ്വാറ്റുപുഴ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ചരിത്രത്തെ ഭയക്കുന്ന ഫാഷിസ്റ്റ് ഭരണകൂടം സമാന്തര ചരിത്രം സൃഷ്ടിക്കാന്‍ പുറപ്പെടുന്നതിന്റെ തുടര്‍ച്ചയാണ് പുതിയ വിദ്യാഭ്യാസ നയമെന്ന് അഷ്റഫ് മൗലവി ആരോപിച്ചു.
യോഗത്തില്‍ അസീര്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കോയ ചേലേമ്പ്ര സ്വാഗതവും ജനറല്‍ സെക്രട്ടറി ഹനീഫ ചാലിപ്രം നന്ദിയും പറഞ്ഞു. ഷറഫുദ്ദീന്‍ പഴേരി ഹോസ്റ്റ് ആയിരുന്നു.