അബുദാബി : യു.എ.ഇ.യിൽ 3498 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ടുചെയ്തു. 2478 പേർ സുഖംപ്രാപിച്ചു. 16 പേർ മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ച 3,85,160 പേരിൽ 3,77,537 പേർ സുഖംപ്രാപിച്ചു. ആകെ മരണം 1198. 6425 പേർ നിലവിൽ ചികിത്സയിലുണ്ട്.

സൗദി അറേബ്യയിൽ 346 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 368 പേർ സുഖംപ്രാപിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ച 3,76,723 പേരിൽ 3,67,691 പേർ സുഖംപ്രാപിച്ചു. മൂന്നുപേർ മരിച്ചു.

ആകെ മരണം 6483. ചികിത്സയിൽക്കഴിയുന്ന 2549 പേരിൽ 477 പേരുടെ നില ഗുരുതരമാണ്. റിയാദ് 184, കിഴക്കൻ പ്രവിശ്യ 74, മക്ക 38, അസീർ, അൽഖസീം എന്നിവിടങ്ങളിൽ ഒമ്പതുവീതം, വടക്കൻ അതിർത്തി മേഖല ഏഴ്‌, മദീന, അൽ ജൗഫ് എന്നിവിടങ്ങളിൽ അഞ്ചുവീതം, ഹായിൽ, നജ്‌റാൻ എന്നിവിടങ്ങളിൽ നാലുവീതം, ജിസാൻ, തബൂക് എന്നിവിടങ്ങളിൽ മൂന്നുവീതം, അൽബാഹയിൽ ഒന്ന്‌ എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

വിദേശ സാംപിളുകളും പരിശോധിക്കുന്നു

വിദേശങ്ങളിൽനിന്നുള്ള കോവിഡ് പി.സി.ആർ. സാംപിളുകളും യു.എ.ഇ.യിൽ പരിശോധിച്ചുതുടങ്ങും. പ്രതിദിനം 10,000 സാംപിളുകൾ ഇറക്കുമതിചെയ്ത് പരിശോധിക്കാനുള്ള സംവിധാനം അബുദാബിയിൽ ഒരുക്കിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. യൂണിലാബ്സ്, ഏജിലിറ്റി അബുദാബി, ഇത്തിഹാദ് എയർവേസ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി. 24 മണിക്കൂറിനകം ഫലം ലഭ്യമാക്കും.

Content Highlights; UAE reports 3498 Covid-19 cases, 2478 recoveries, 16 deaths