അബുദാബി : യു.എ.ഇ.യിൽ 2950 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാമുണ്ടായ വർധനയിൽനിന്ന് നേരിയ താഴ്ചയാണ് വെള്ളിയാഴ്ചയുണ്ടായത്. മൂന്നുപേർ മരിച്ചു. 2218 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,24,704 ആണ്. ഇവരിൽ 2,01,396 പേർ രോഗമുക്തി നേടി. ആകെ മരണം 697 ആയി. 22,611 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
കുവൈത്തിൽ 495 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,53,473 ആയി. 244 പേർ രോഗമുക്തരായി. ആകെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 1,48,483 ആണ്. രണ്ടുപേർ മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 940 ആയി. 4050 പേർ ചികിത്സയിലാണ്. ഇവരിൽ 54 പേരുടെ സ്ഥിതി ഗുരുതരമാണ്. 11,597 പേരെ പുതുതായി പരിശോധിച്ചു. ആകെ പരിശോധിച്ചവരുടെ എണ്ണം 13,11,631 ആണ്.
ബഹ്‌റൈനിൽ 349 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 199 പേർ രോഗമുക്തരായി. 2650 പേർ ചികിത്സയിലാണ്. 12 പേരുടെ സ്ഥിതി ഗുരുതരമാണ്. വെള്ളിയാഴ്ച മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ മരണസംഖ്യ 353 ആണ്. 91,630 പേർ ഇതുവരെ രോഗമുക്തരായി.
സൗദിയിൽ 97 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. നാലുപേർ മരിച്ചു. കഴിഞ്ഞ എട്ടുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. 171 പേർ കോവിഡ് മുക്തരായതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,55,208 ആയി. രോഗം ബാധിച്ചവരുടെ എണ്ണം 3,63,582 ആണ്. ഇതുവരെ 6282 പേർ മരിച്ചു, നിലവിൽ ചികിത്സയിലുള്ളത് 2092 പേരാണ്. 309 പേർ ഗുരുതരാവസ്ഥയിലാണ്.
ഖത്തറിൽ 195 പേർക്ക് രോഗം സ്ഥിരീകരിച്ചു. 139 പേർ രോഗമുക്തരായി. 1,45,465 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 1,42,453 പേർ രോഗമുക്തരായി. വെള്ളിയാഴ്ച ഒരു മരണം റിപ്പോർട്ട് ചെയ്തു.