ദുബായ് : യു.എ.ഇ.യിൽ കോവിഡ് സംഖ്യ രണ്ടായിരത്തിലും താഴെയെത്തി. കഴിഞ്ഞ ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. മരണനിരക്കിലും കുറവുണ്ട്. പുതുതായി 1883 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 1956 പേർ രോഗമുക്തി നേടി. നാലുപേർകൂടി മരിച്ചതോടെ ആകെ മരണം 1520 ആയി. രാജ്യത്തെ ആകെ രോഗികൾ 4,76,019 ആണ്. ഇവരിൽ 4,60,841 പേരും രോഗമുക്തി നേടി. നിലവിൽ 13,658 പേർ ചികിത്സയിലുണ്ട്.

കുവൈത്തിൽ എട്ടുപേർകൂടി കോവിഡ് ബാധിച്ച് മരിച്ചു. പുതുതായി 1,403 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത ആകെ കോവിഡ് രോഗികൾ 2,39,952 ആയി ഉയർന്നു. ആകെ മരണം 1,373 ആയി. 1,432 പേർകൂടി രോഗമുക്തി നേടുകയും ചെയ്തു. ആകെ രോഗമുക്തി ഇതോടെ 2,24,701 ആയി. പുതിയതായി 10,095 പേരിലാണ് പരിശോധന നടത്തിയത്. നിലവിൽ 13,878 പേർ ചികിത്സയിലുണ്ട്. ഇവരിൽ 216 പേരുടെനില ഗുരുതരമാണ്.

ഒമാനിൽ ഏഴ് പേർകൂടി കോവിഡ് ബാധിച്ച് മരിച്ചു. 1203 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ മരണം 1735 ആയി. ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,66,685 ആയി. 746 പേർകൂടി രാജ്യത്ത് കോവിഡ് മുക്തി നേടിയതോടെ ആകെ സുഖംപ്രാപിച്ചവരുടെ എണ്ണം 1,49,049 ആയി. നിലവിൽ 632 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇവരിൽ 204 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

സൗദിയിൽ 783 പുതിയ കോവിഡ് രോഗികളും എട്ട് മരണവും റിപ്പോർട്ട് ചെയ്തു. 417 പേർകൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി 3,81,189 ആയി. ആകെ രോഗബാധിതർ 3,94,952 ആണ്. ആകെ മരണം 6,719 ആയി. 7,044 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇവരിൽ 852 പേരുടെ നില ഗുരുതരമാണ്. റിയാദിൽ മാത്രമായി 341 പേരിലാണ് രോഗം സ്ഥിരീകരിച്ചത്.

ഖത്തറിൽ കോവിഡ് മരണസംഖ്യ ഉയരുന്നു. ചികിത്സയിലിരുന്ന എട്ട് പേർകൂടി മരിച്ചു. 940 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 527 പേർ സുഖംപ്രാപിച്ചു. ആകെ മരണം 320 ആയി. 18,401 പേരാണ് നിലവിൽ കോവിഡ് പോസിറ്റീവുകാർ. 229 പേർകൂടി ആശുപത്രിയിൽ പ്രവേശിച്ചതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 1,687 ആയി. ഇവരിൽ 431 പേരാണ് ചികിത്സയിലുള്ളത്.

Content Highlights: UAE reports 1883 Covid-19 cases, 1956   recoveries, 4 deaths