ദുബായ്: യു.എ.ഇ.യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1541 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1497 പേർ രോഗമുക്തി നേടി. ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 2,84,799 സാംപിളുകളാണ് പരിശോധിച്ചത്. കോവിഡ് കാരണം നാലുപേരുടെ മരണംകൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 1885 ആയി. 20,197 കേസുകളാണ് യു.എ.ഇ.യിൽ നിലവിലുള്ളത്.