ദുബായ്: യു.എ.ഇ. വിഷൻ 2021-ൽ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങളും മറികടന്ന് യു.എ.ഇ. ലോകത്തെ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടി. 2020-ലെ സഹിഷ്ണുത, സഹവർത്തിത്വം എന്നിവയുമായി ബന്ധപ്പെട്ട് രാജ്യങ്ങൾ തമ്മിലുള്ള മത്സരത്തിന്റെ വിജയപ്പട്ടികയിലാണ് യു.എ.ഇ.യും ഇടംപിടിച്ചത്. ഫെഡറൽ കോംപിറ്റിറ്റീവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ കണക്കനുസരിച്ചാണിത്.

സഹിഷ്ണുതയിൽ യു.എ.ഇ. നാലാം സ്ഥാനത്താണ്. വേൾഡ് കോംപിറ്റിറ്റീവ്‌നെസ് ഇയർ ബുക്കിലും വോൾഡ് ഡിജിറ്റൽ കോംപിറ്റിറ്റീവ്‌നെസ് റാങ്കിങ്ങിലും യു.എ.ഇ. അഞ്ചാമതാണ്. സാമൂഹിക ഏകീകരണ സൂചികയിൽ ഏഴാമതും ആഗോള പ്രതിഭാ മത്സര സൂചികയിൽ 11-ാമതുമാണ്. പൗരന്മാരോടും താമസക്കാരോടുമുള്ള സാമൂഹിക ഉത്തരവാദിത്വത്തിൽ യു.എ.ഇ. ലോകത്ത് 12-ാം സ്ഥാനത്താണ്.

Content highlight: UAE ranks highly for tolerance and co-existence on global indexes