ദുബായ്: ഏറ്റവും വലിയ കായിക മെഡലിനുള്ള ഗിന്നസ് റെക്കോര്‍ഡ് ഇനി യുഎഇക്ക് സ്വന്തം. 68.5 കിലോഗ്രാം തൂക്കം, 2.56 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണം, 160 സെന്റിമീറ്റര്‍ നീളവും വീതിയും,7.4 സെന്റിമീറ്റര്‍ കനം എന്നിങ്ങനെയാണ് മെഡലിന്റെ അളവുകള്‍.

ഗിന്നസ് ഗ്രൂപ്പ് ഓഫ് റെക്കോര്‍ഡിന്റെ നിയമങ്ങളും മാനദണ്ഡങ്ങളും അനുസരിച്ചാണ് മെഡല്‍ നിര്‍മിച്ചിരിക്കുന്നതെന്ന് അല്‍ -ഫര്‍സാന്‍ സ്‌പോര്‍ട്‌സ് ക്ലബ് സ്ഥാപകന്‍ ഡോ. ഒബയ്ദ് അല്‍ കെറ്റ്ബി പറഞ്ഞു.

നാല് മീറ്റര്‍ നീളമുള്ള ബാഹ്യ സ്ട്രിപ്പ് അടക്കം ശുദ്ധമായ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ''സ്റ്റെയിന്‍ലെസ് സ്റ്റീല്‍'' ആണ് മെഡലിന്റെ നിര്‍മാണത്തിനു ഉപയോഗിച്ചിരിക്കുന്നത്. അല്‍-ഫര്‍സാന്‍ എന്ന് മെഡലില്‍ മുദ്രണവും ചെയ്തിരിക്കുന്നു.