അബുദാബി: ഗ്രീന്‍ വിസ പ്രഖ്യാപിച്ച് യുഎഇ. പുതിയ 50 പദ്ധതികളുടെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഗ്രീന്‍ വിസ പ്രഖ്യാപനം. ഗ്രീന്‍ വിസയുള്ളവര്‍ക്ക് അവരുടെ രക്ഷിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനൊപ്പം 25 വയസ്സാകുന്നതുവരെ ആണ്‍മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാം. നിലവില്‍ 18 വയസ്സുവരെയാണ് ആണ്‍കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നത്. 

പ്രൊഫഷണലുകള്‍ക്കും സംരംഭകര്‍ക്കുമാണ് ഗ്രീന്‍ വിസ ലഭിക്കുക. താമസ വിസ റദ്ദാക്കിയാല്‍ 90 മുതല്‍ 180 ദിവസം വരെ ഇവര്‍ക്ക് രാജ്യത്ത് തങ്ങാനുള്ള ഗ്രേസ് പിരീഡ് ലഭിക്കും. സ്വന്തമായി ബിസിനസ് ചെയ്യുന്നവര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ഫ്രീലാന്‍സ് വിസയും നല്‍കും.

Content Highlight: UAE green visa holders can sponsor sons till they are 25