ദുബായ്: ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന  വിലക്ക് യു.എ.ഇ നീട്ടി. മെയ് 14 വരെ ഇന്ത്യക്കാര്‍ക്ക് യു.എ.ഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. മെയ് നാലിന് അവസാനിക്കാനിരുന്ന പ്രവേശന വിലക്കാണ് പത്ത് ദിവസത്തേക്ക് കൂടി നീട്ടിയത്. മെയ് 14 വരെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് യു.എ.ഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. വിവിധ എയര്‍ ലൈനുകള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് കൈമാറി. ഈ മാസം 22 നാണ് യു.എ.ഇ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്.

Content Highlights: UAE extends India Flight ban