അബുദാബി: സോക്കോത്ര ഗവര്‍ണറേറ്റിന് യുഎഇ നല്‍കിവരുന്ന ദുരിതാശ്വാസ, വികസന സഹായങ്ങള്‍ അവിടുത്തെ ജനതയുടെ ജീവിതവും ഉപജീവനമാര്‍ഗവും മെച്ചപ്പെടുത്താന്‍ കാരണമായതായി റിപ്പോര്‍ട്ട്. സോക്കാത്ര ദ്വീപസമൂഹത്തെ ഒട്ടേറെ വെല്ലുവിളികള്‍ നേരിടാനും ദുര്‍ഘട സാഹചര്യങ്ങള്‍ മറികടക്കാനും യുഎഇ പ്രാപ്തരാക്കി.എമിറേറ്റ്‌സ് റെഡ് ക്രസന്റ് , ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫൗണ്ടേഷന്‍, ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ ഖലീഫ അല്‍ നഹ്യാന്‍ ഹ്യുമാനിറ്റേറിയന്‍ ആന്റ് സയന്റിഫിക് ഫൗണ്ടേഷന്‍, അബുദാബി ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ് , അബുദാബി വേസ്റ്റ് മാനേജ്‌മെന്റ് സെന്റര്‍ തുടങ്ങിയ സംഘടനകള്‍ ചേര്‍ന്ന് 2015 മുതല്‍ 2021 വരെ 110 ദശലക്ഷം യുഎസ് ഡോളര്‍ ദ്വീപിന് സഹായം നല്‍കി.

സാമൂഹിക, ആരോഗ്യ സേവനങ്ങള്‍, അടിസ്ഥാന സപ്ലൈസ്, ഗതാഗതം, സംഭരണം, വിദ്യാഭ്യാസം, മത്സ്യബന്ധനം, നിര്‍മാണം, പൊതു വിദ്യാഭ്യാസം, ഊര്‍ജം, ജലം, പൊതുജനാരോഗ്യം, സര്‍ക്കാര്‍ പിന്തുണ, സിവില്‍ സൊസൈറ്റി എന്നീ മേഖലകള്‍ ഉള്‍പ്പടെ ഗവര്‍ണറേറ്റിലെ ഏറ്റവും സുപ്രധാന മേഖലകളെ ഈ സഹായം പിന്തുണച്ചു. 

വിമാനത്താവളവും തുറമുഖവും

യുഎഇയുടെ സഹായത്തോടെ സൊകോത്രയുടെ വിമാനത്താവളം പുനഃസ്ഥാപിക്കാന്‍ സഹായിച്ചു, ഇത് വികസന പ്രക്രിയയെ സഹായിക്കുകയും ദ്വീപിലേക്കും തിരിച്ചും ഗതാഗതം സുഗമമാക്കുകയും ചെയ്തു. ഈ പിന്തുണയില്‍ വിമാനത്താവളത്തിന്റെ വെളിച്ചക്രമീകരണം മെച്ചപ്പെടുത്തല്‍, ഒന്‍പത് കിലോമീറ്റര്‍ വേലി നിലനിര്‍ത്തല്‍, ലഗേജ് പരിശോധനയ്ക്കായി രണ്ട് വിഐപി ഹാളുകളും പ്രത്യേക ഹാളുകളും നിര്‍മ്മിക്കുക എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ, 90 കിലോമീറ്റര്‍ നീളമുള്ള പിയര്‍ പുനഃസ്ഥാപിക്കുന്നതിനും ലാര്‍ജ് വെസ്സലുകള്‍ സ്വീകരിക്കുന്നതിന് ഡ്രാഫ്റ്റ് നാലര മീറ്റര്‍ ആഴത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിനും യുഎഇ സഹായിച്ചു. ഇതിനുപുറമേ നിരവധി സൗരോര്‍ജ്ജ നിലയങ്ങളും നിര്‍മിച്ചു.

ആരോഗ്യമേഖല

ദ്വീപിന്റെ ആരോഗ്യമേഖലയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് യുഎഇ സംഭാവനകള്‍ നല്‍കി. ആശുപത്രികളെയും മെഡിക്കല്‍ സെന്ററുകളെയും പിന്തുണയ്ക്കുകയും പ്രവര്‍ത്തിപ്പിക്കുകയും മെഡിക്കല്‍ ഉപകരണങ്ങളും ആംബുലന്‍സുകളും നല്‍കുകയും ചെയ്തു.  കൂടാതെ, പൂര്‍ണമായും സജ്ജീകരിച്ച എമര്‍ജന്‍സി സൗകര്യവും രണ്ട് ശസ്ത്രക്രിയ മുറികളും സ്ഥാപിക്കുകയും 13 കിടക്കകളും ഒരു ഐസിയു യൂണിറ്റും സംഭാവന ചെയ്യുകയുമുണ്ടായി. രാജ്യാന്തര മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഷെയ്ഖ് ഖലീഫ ഹോസ്പിറ്റല്‍ വിപുലീകരിക്കുകയും കിടക്ക ശേഷി 42 ആയി വര്‍ദ്ധിപ്പിക്കുകയും ചെയ്തു, ഐസിയു യൂണിറ്റില്‍ നാല് കിടക്കകള്‍ ചേര്‍ത്തു. അഞ്ച് വാഷിങ് മെഷീനുകള്‍ അടങ്ങുന്ന ഒരു ഹീമോഡയാലിസിസ് യൂണിറ്റും ചേര്‍ത്തു. കൂടാതെ 16 സിടി സ്‌കാന്‍ മെഷീനുകളും സ്ഥാപിച്ചു.

സൗരോര്‍ജ മേഖല

നാല് പവര്‍ പ്ലാന്റുകളും വിദൂര ഗ്രാമങ്ങളില്‍ പവര്‍ ജനറേറ്ററുകളും യുഎഇ സ്ഥാപിച്ചു, 30 ലധികം സൈറ്റുകളുടെ വിതരണ ശൃംഖല യാഥാര്‍ഥ്യമാക്കി, സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന തെരുവ് വിളക്കുകള്‍, രണ്ട് സോളാര്‍ പവര്‍ പ്ലാന്റുകള്‍ എന്നിവ സ്ഥാപിച്ചു. ഇതിലൊന്ന് ഹാഡിബോയില്‍ 2.2 മെഗാവാട്ട് ശേഷിയുള്ളതും മറ്റൊന്ന് ഖലാന്‍സിയയില്‍ 800 കിലോവാട്ട് ശേഷിയുള്ളതുമാണ്. വാട്ടര്‍ ടാങ്ക് സ്റ്റെറിലൈസേഷന്‍ സ്റ്റേഷനുകള്‍ നിര്‍മ്മിക്കുകയും 48 ആര്‍ട്ടിസിയന്‍ കിണറുകള്‍ കുഴിക്കുകയും സൗരോര്‍ജ്ജം ഉപയോഗിച്ച് വെള്ളം പുറത്തെടുക്കാന്‍ പമ്പുകള്‍ നിര്‍മ്മിക്കുകയും ചെയ്തു.

അടിസ്ഥാന സൗകര്യങ്ങള്‍

യുഎഇയുടെ വികസന പദ്ധതികള്‍ ദ്വീപിന്റെ വികസന പ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിച്ചു. ഈ ചട്ടക്കൂടിനു കീഴില്‍, അബുദാബി വികസന ഫണ്ട് (അഉഎഉ) ദ്വീപിനെ പ്രധാന റോഡുകളും കുടിവെള്ള സ്റ്റേഷനുകളും പുനര്‍നിര്‍മ്മിക്കുന്നതിനും സൗരോര്‍ജ്ജ നിലയങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനും നിരവധി പദ്ധതികളിലൂടെ പിന്തുണ നല്‍കി.

ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫൗണ്ടേഷന്‍ ഒരു പുതിയ സാമ്പത്തിക, ഭരണ സംവിധാനം സ്ഥാപിച്ചുകൊണ്ട് ഗവര്‍ണറേറ്റിന്റെ അധികാരത്തെ പിന്തുണക്കുകയും അതിന്റെ പൊതുജനാരോഗ്യ ഓഫീസില്‍ അടിസ്ഥാന സപ്ലൈകളും ഉപകരണങ്ങളും നല്‍കുകയും ചെയ്തു. സാമ്പത്തികവും ഭരണപരവുമായ നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനായി ഒരു സ്ഥിതിവിവരക്കണക്ക് യൂണിറ്റും സ്ഥാപിച്ചു.

ദ്വീപിന്റെ ഫിഷിങ് കോ -ഓപറേറ്റീവ് യൂണിയന്‍, 27 മത്സ്യത്തൊഴിലാളി അസോസിയേഷനുകള്‍, ആങ്കറിങ് ഏരിയകള്‍ സ്ഥാപിക്കല്‍, പ്രസക്തമായ സൗകര്യങ്ങള്‍ നിര്‍മിക്കല്‍, പ്രതിമാസം 500 ടണ്‍ ഉല്‍പാദന ശേഷിയുള്ള ഒരു മത്സ്യ മാര്‍ക്കറ്റ് ഉള്‍പ്പെടെ എട്ട് കെട്ടിടങ്ങള്‍ എന്നിവ പുനഃസ്ഥാപിച്ചു. 30 മത്സ്യബന്ധന ബോട്ടുകളും 10 റഫ്രിജറേറ്ററുകളും 13 ഇന്‍സുലേറ്ററുകളും സംഭാവന ചെയ്തത് വഴി പ്രദേശവാസികളായ 500 പേര്‍ക്ക് ജോലി ലഭിച്ചു.

കൂടാതെ, യുഎഇ ദ്വീപിന്റെ പൊതുഗതാഗത, സമുദ്ര ഗതാഗത മേഖലയെ പിന്തുണച്ചു, നാല് സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ സംഭാവന ചെയ്യുകയും മരുഭൂമിയില്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകാന്‍ 15 ബസുകള്‍ വാടകയ്‌ക്കെടുക്കുകയും ചെയ്തു.

വിദ്യാഭ്യാസ മേഖല

യുഎഇ ഈജിപ്തില്‍ പഠിക്കാന്‍ 80 പ്രാദേശിക വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ യൂണിവേഴ്‌സിറ്റിക്ക് 40 പേര്‍ക്കും യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പുകള്‍ വാഗ്ദാനം ചെയ്തു. പ്രാദേശിക വിദ്യാലയങ്ങളുടെ പുനഃസ്ഥാപനവും പുതിയ ക്ലാസുകളുടെ നിര്‍മാണവും സൊകോത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കണ്‍സള്‍ട്ടന്‍സി ആന്‍ഡ് ട്രെയിനിങ്ങിന്റെ ഉദ്ഘാടനവും ഉള്‍പ്പെടെ വിവിധ വിദ്യാഭ്യാസ പദ്ധതികളും ആരംഭിച്ചു.

വിദ്യാഭ്യാസ മേഖലയ്ക്ക് വിദേശത്ത് നിന്നുള്ള അധ്യാപകരെ നല്‍കി, 440 പ്രാദേശിക അധ്യാപകരെ നിയമിച്ചു, ഈജിപ്തില്‍ നിന്ന് 17 അധ്യാപകരെ കൊണ്ടുവന്നു, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ ക്ലാസുകള്‍ സംഘടിപ്പിച്ചു, അടയാ സ്‌കൂളും രണ്ട് ലബോറട്ടറികളും ഉദ്ഘാടനം ചെയ്തു. 227,000 പാഠപുസ്തകങ്ങള്‍ അച്ചടിച്ചു. യുഎഇ സൊകോത്ര സര്‍വകലാശാല സ്ഥാപിക്കുകയും രണ്ട് കോളേജുകള്‍ തുറക്കുകയും ചെയ്തു.

ജീവകാരുണ്യപ്രവര്‍ത്തനം

ദുരിതത്തിലായവര്ക്ക് വിവിധ ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്തുകൊണ്ട് യുഎഇ ജീവകാരുണ്യ സംഘടനകള്‍ ദ്വീപിനെ പിന്തുണച്ചു. ഒപ്പം 'മകുനു', 'ശാപ്ല' എന്നീ സൈക്ലോണ്‍ ചുഴലിക്കാറ്റുകളില്‍ ബാധിക്കപ്പെട്ടവരെ സഹായിക്കാന്‍ രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. സായിദ് സിറ്റിയില്‍ 161 റെസിഡന്‍ഷ്യല്‍ യൂണിറ്റുകളും ദഫറില്‍ 21 ഉം അര്‍ഷാനിയില്‍ 51 ഉം സഹീഖിലും ഡിക്‌സാമിലും മറ്റ് യൂണിറ്റുകള്‍ നിര്‍മ്മിച്ചു. ആവശ്യക്കാര്‍ക്ക് സാമ്പത്തിക ഭക്ഷ്യസഹായങ്ങളും നല്‍കി.

സാമൂഹികസാംസ്‌കാരിക പദ്ധതികള്‍

വര്‍ഷങ്ങളായി പ്രാദേശിക റമദാന്‍ ഇഫ്താര്‍ പദ്ധതികളെ പിന്തുണയ്ക്കുകയും പള്ളികള്‍ പുനഃസ്ഥാപിക്കുകയും അവര്‍ക്ക് വൈദ്യുതിയും വെള്ളവും നല്‍കുകയും ചെയ്തു. ഒരേ ചട്ടക്കൂടിന് കീഴില്‍, നാല് ഗ്രൂപ്പ് വിവാഹങ്ങള്‍ സംഘടിപ്പിച്ച് ധനസഹായം നല്‍കി. 

വിരമിച്ചവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും 1500 -ഓളം കുടുംബങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. കൂടാതെ സോകോത്ര കവിതോത്സവം, കോര്‍ണിച്ച് മാരത്തണ്‍, അയണ്‍മാന്‍, ഒട്ടക മത്സരം എന്നിവ ഉള്‍പ്പെടെ സാംസ്‌കാരിക, പൈതൃക, കായിക പരിപാടികളും സംഘടിപ്പിച്ചു.

ഉല്‍പാദന കുടുംബങ്ങള്‍-യു.എ.ഇ. ഉല്‍പാദന കുടുംബങ്ങള്‍ക്കും കുടുംബത്തിനും വനിതാ അസോസിയേഷനുകള്‍ക്കുമായി തയ്യല്‍ മെഷീനുകള്‍ നല്‍കിയും പെണ്‍കുട്ടികള്‍ക്കായി ശില്‍പശാലകള്‍ സംഘടിപ്പിച്ചും യു.എ.ഇ.യിലെ പൈതൃക ഉത്സവങ്ങളില്‍ പങ്കെടുക്കാനും ബാല്യ-മാതൃത്വ കേന്ദ്രം സ്ഥാപിക്കുകയും കര്‍ഷകര്‍ക്ക്, പ്രത്യേകിച്ചും ഈന്തപ്പന കൃഷി ചെയ്യുന്നവര്‍ക്ക്, പരിശീലനം നല്‍കുകയും ചെയ്തു. ദ്വീപില്‍ പ്രതിവര്‍ഷം 1200 ടണ്‍ ശേഷിയുള്ള ഒരു അറവുശാലയും ഈന്തപ്പഴ ഫാക്ടറിയും നിര്‍മ്മിക്കുകയും ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. 31 ഹെക്ടര്‍ സ്ഥലത്ത് കൃഷിയിടങ്ങള്‍ സ്ഥാപിക്കുകയും കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു.

Content Highlights: UAE donated us dollar 110m for development of Socotra governorate in Yemen