ദുബായ് : യു.എ.ഇ.യിൽ വീണ്ടും കോവിഡ് രോഗബാധ രണ്ടായിരത്തിന് മുകളിലെത്തി. അഞ്ചുപേർകൂടി 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 1696 ആയി. 2150 പേർ രോഗമുക്തി നേടിയതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതുവരെ 5,81,197 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇവരിൽ 5,60,734 പേരും രോഗമുക്തിനേടി. നിലവിൽ 18767 പേർ ചികിത്സയിലുണ്ട്.

24 മണിക്കൂറിനിടെ 2,46,510 പേരിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതോടെ ആകെ പരിശോധനകൾ 5.14 കോടിയിലെത്തി. രാജ്യമൊട്ടാകെ കോവിഡ് പരിശോധനകളും കോവിഡ് പ്രതിരോധകുത്തിവെപ്പും നടന്നുവരികയാണ്.