ദുബായ്: പ്രവാസികള്‍ക്ക് വലിയ ആശ്വാസം നല്‍കികൊണ്ട് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രയ്ക്ക് യുഎഇ ഭാഗികമായി അനുമതി നല്‍കിയിരിക്കുകയാണ്. രണ്ട് ഡോസ് വാക്‌സിനെടുത്ത താമസവിസയുള്ളവര്‍ക്കാണ് യുഎഇലേക്കെത്താന്‍ അനുമതിയുള്ളത്. ഓഗസ്റ്റ് അഞ്ചുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.

യുഎഇ അംഗീകരിച്ച വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് ഈ ഇളവ്. നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന അസ്ട്രാസെനക്ക അല്ലെങ്കില്‍ കോവിഷീല്‍ഡ് വാക്‌സിനും സ്പുട്‌നിക്v വാക്‌സിനും യുഎഇ അംഗീകരിച്ചതാണ്. അതേ സമയം ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ കോവാക്‌സിന്‍ യുഎഇ അംഗീകരിച്ചിട്ടില്ല.

ReadMore: രണ്ട് ഡോസ് വാക്‌സിനെടുത്ത താമസ വിസക്കാർക്ക് യു.എ.ഇയിലേക്ക് മടങ്ങാൻ അനുമതി ......
 

നിലവില്‍ യുഎഇയില്‍ വിതരണം ചെയ്യുന്നതോ യുഎഇ അംഗീകരിച്ചതോ ആയ വാക്‌സിനുകള്‍ ഇവയാണ്...

  • സിനോഫാം
  • ഓക്‌സ്‌ഫഡ് അസ്ട്രാസെനക്ക/കോവിഷീല്‍ഡ്
  • ഫൈസര്‍/ബയേൺടെക്
  • സ്പുട്‌നിക്v
  • മൊഡേണ

ഇതിലേതെങ്കിലും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് യുഎയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതിയുള്ളത്. സംസ്ഥാനത്ത് മുന്‍ഗണനാ അടിസ്ഥാനത്തില്‍ പ്രവാസികള്‍ക്ക് വിതരണം ചെയ്യുന്നത് കോവിഷീല്‍ഡ് വാക്‌സിനാണ്.