ദുബായ്: രണ്ടുവയസ്സുകാരി നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ സ്വദേശി ഷുജൈന്‍ മജീദിന്റെ മകള്‍ നൈസയാണ് ദുബായിലെ വില്ലയിലുള്ള നീന്തല്‍കുളത്തില്‍വീണ് മരിച്ചത്. 

വെള്ളിയാഴ്ച രാത്രിയാണ് വീട്ടുകാരറിയാതെ കുട്ടി വീടിനു പുറത്തുള്ള കുളത്തില്‍ വീണത്. തുടര്‍ന്ന് ലത്തീഫ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെ ഹോസ്പിറ്റലില്‍വെച്ച് മരണം സംഭവിക്കുകയായിരുന്നു.

ഖബറടക്കം ദുബൈലുള്ള അല്‍ഖൂസ് കബര്‍സ്ഥാനില്‍ നടക്കും.

content highlights: two year old drowns in swimming pool