സഹീറഷാര്‍ജ: തൃശ്ശൂര്‍  മതിലകം പുതിയകാവ് ഇല്‍ഫത്ത് വനിതാ കോളജ് അധ്യാപിക സഹീറ (33) ഷാര്‍ജയില്‍ അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. 

തൃശ്ശൂര്‍  ചെന്ത്രാപ്പിന്നി പുതിയവീട്ടില്‍ അബ്ദുല്ല സാഹിബ് മകന്‍ പി.എ ബഷീറിന്റെ ഭാര്യയാണ്. ഷാര്‍ജയില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം താമസിക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ നിന്ന് എത്തിയതായിരുന്നു. 

ബുധനാഴ്ച ഷാര്‍ജയില്‍ ഖബറടക്കം നടന്നു. മക്കള്‍: ഫര്‍ഹാന്‍, ഫൗസാന്‍ (ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍). പിതാവ്: അബ്ദുള്‍ ഷുക്കൂര്‍ മാതാവ്: സുഹറ

Content Highlights: thrissur native died in sharjah