റാസൽഖൈമ: റാക് ദിഗ്ദാഗ പ്രവിശ്യയിലെ പോലീസ് സിവിൽ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന മൂന്നു മലയാളികൾക്ക് വിശിഷ്ട പുരസ്കാരം ലഭിച്ചു. പോർകുളം സ്വദേശി ആണ്ടിയത്ത് മുഹമ്മദ് ബഷീർ, പൊന്നാനി സ്വദേശി യു.കെ. അബ്ദുൽ ഗഫൂർ, കാടാമ്പുഴ സ്വദേശി മുസ്തഫ കല്ലായി എന്നിവരാണ് പുരസ്കാരം നേടിയത്. കഴിഞ്ഞ ഒരു വർഷക്കാലം റാസൽഖൈമയിലെ പോലീസ് വകുപ്പിൽ ജോലിയിലുള്ള ആത്മാർഥത, സേവനമികവ് എന്നിവയെ അടിസ്ഥാനമാക്കിയാണ് പുരസ്കാരം.
റാസൽഖൈമ പോലീസ് ഡെപ്യൂട്ടി മാനേജർ അബ്ദുള്ള ഖമീസ് അൽ ഹദീദി, ലഫ്റ്റനന്റ് കേണൽ ഫഹദ് ഹസ്സൻ ഹദാദ് എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിച്ചു.
Content Highlights: Three Malayalees awarded for outstanding service