അബുദാബി: തോപ്പിൽഭാസിയെ അനുസ്മരിച്ച് പ്രവാസ നാടകലോകം. കെ.എസ്.സി. ഭരത് മുരളി നാടകോത്സവത്തിന്റെ ഭാഗമായി യുവകലാസാഹിതി അവതരിപ്പിക്കുന്ന നാടകപരിശീലന ക്യാമ്പിലാണ് അനുസ്മരണം നടന്നത്. ക്യാമ്പ് സന്ദർശിക്കാനെത്തിയ ചലച്ചിത്രതാരം മാമുക്കോയ അനുസ്മരണപ്രഭാഷണം നടത്തി. യുവകലാസാഹിതി പ്രസിഡന്റ് ആർ. ശങ്കർ അധ്യക്ഷത വഹിച്ചു.

സാംസ്കാരിക പ്രവർത്തകൻ ഡോ. പി.കെ. പോക്കർ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ബീരാൻകുട്ടി, യുവകലാസാഹിതി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബാബു വടകര എന്നിവർ സംസാരിച്ചു. സെക്രട്ടറി സുനീർ സ്വാഗതം പറഞ്ഞു.