തിരുവനന്തപുരം: ഗൾഫ് മലയാളികളുടെ അധ്വാനവും പണവും വേണ്ടരീതിയിൽ വിനിയോഗിക്കാൻ നമുക്കുകഴിഞ്ഞില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. അക്ഷരോത്സവത്തിൽ സദസ്സിനോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

അവർ അയച്ച പണം കൃത്യമായ വഴികളിലൂടെ തിരിച്ചുവിടാനോ നിക്ഷേപിക്കാനോ നമുക്കായില്ല. നമ്മുടെ വികസനനയം പാടെ പൊളിച്ചെഴുതണം. കേരളത്തിൽ നിക്ഷേപകർ ക്യൂ നിൽക്കുകയാണെന്നും ഭരണകൂടം നിസ്സഹകരിക്കുകയാണെന്നുമൊന്നും കരുതേണ്ട.

എല്ലാ വ്യവസായങ്ങളും കേരളത്തിന് പറ്റില്ല. അതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. വലിയ വലിയ ഫാക്ടറികളൊന്നും ഇനി കേരളത്തിൽ ജനം അനുവദിക്കില്ല. സേവനം, വിജ്ഞാനം, ലഘു എൻജിനീയറിങ് തുടങ്ങിയ മേഖലകളിലാണ് കേരളത്തിൽ ഇനി നിക്ഷേപങ്ങൾ വേണ്ടതെന്നും ഐസക് പറഞ്ഞു.

എന്നാൽ, വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ തക്ക വികസന പദ്ധതികളൊരുക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടതായും മന്ത്രി പറഞ്ഞു.

Content Highlights: thomas isaac-pravasi