ഷാര്‍ജ: ഒരു യാത്രക്കാരന് വേണ്ടിമാത്രം സര്‍വീസ് നടത്തി എയര്‍ അറേബ്യയുടെ തിരുവനന്തപുരം-മംഗലാപുരം-ഷാര്‍ജ വിമാനം. ചൊവ്വാഴ്ച വൈകീട്ട് യാത്രക്കാരനായി വ്യവസായിയായ കെ.എസ്. ശശികുമാര്‍ മാത്രം.

രണ്ടാഴ്ച അവധിക്ക് നാട്ടിലേക്ക് പോയതാണ് ശശികുമാര്‍. ലോക്ഡൗണ്‍കാരണം നാട്ടില്‍ കുടുങ്ങി. ഭാര്യയും മക്കളും ഉള്‍പ്പെടെ ഷാര്‍ജയിലും. ഏറെ പരിശ്രമിച്ചാണ് തിരികെ മടങ്ങാന്‍ ടിക്കറ്റ് ലഭിച്ചത്. തിരുവനന്തുപരം വെണ്‍പാലവട്ടം സ്വദേശിയാണ്. നേരത്തെയും 

യു.എ.ഇ.യിലേക്കുള്ള പല വിമാനങ്ങളിലും യാത്രക്കാരുടെ എണ്ണം ഇത്തരത്തില്‍ വളരെ കുറവായിരുന്നു.