ഷാർജ: പ്രവാസികർഷകനുള്ള ഈവർഷത്തെ സംസ്ഥാന അവാർഡിന് സുധീഷ് ഗുരുവായൂർ അർഹനായി. ഇത് രണ്ടാംതവണയാണ് സുധീഷ്‌ സംസ്ഥാന അവാർഡ് നേടുന്നത്.

പ്രവാസലോകത്ത് ജൈവകൃഷിയുടെ പ്രാധാന്യമറിയിച്ചും കൃഷിരീതികൾ പരിചയപ്പെടുത്തിയും ശ്രദ്ധേയനായ സുധീഷ് ഷാർജയിലെ താമസയിടത്തോടനുബന്ധിച്ച് നെൽകൃഷിയും നടത്തുന്നു. 2012-ൽ നീളം കൂടിയ വെണ്ട ഉത്പാദിപ്പിച്ചതിനായിരുന്നു സുധീഷിന് സംസ്ഥാന കാർഷിക അവാർഡ് ലഭിച്ചത്. കൂടാതെ അഞ്ചുതവണ കാർഷികരംഗത്തെ സംഭാവനകൾ പരിഗണിച്ച് ലിംക ബുക്കിൽ ഇടം നേടിയ സുധീഷ് കഴിഞ്ഞ പരിസ്ഥിതിദിനത്തിൽ ഗിന്നസ് ബുക്കിലും ഇടംപിടിച്ച് ശ്രദ്ധേയനായി.

സ്കൂൾ വിദ്യാർഥികൾക്ക് 5000 കറിവേപ്പില തൈകൾ വിതരണം ചെയ്തതിനായിരുന്നു ഗിന്നസ് നേട്ടം. ഷാർജയിൽ സ്വന്തമായി ജൈവഫാമിങ് നടത്തുന്ന സുധീഷ് ഗുരുവായൂർ സ്വദേശിയാണ്. 30-ന് തൃശ്ശൂരിൽവെച്ചാണ് അവാർഡ് വിതരണം