ഖാസി സമീര്‍ അബ്ദുള്‍ഷാര്‍ജ: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. മുംബൈ സ്വദേശിയായ ഖാസി സമീര്‍ അബ്ദുലിന്റെ മകനും ഷാര്‍ജ ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുമായ അബ്ദുല്ലാ സമീര്‍ ഖാസിയാണ് കഴിഞ്ഞ ദിവസം ഷാര്‍ജ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വെച്ച് മരിച്ചത്. 

മെയ് 24ന് നാഷനല്‍ പെയിന്റ് ഏരിയയില്‍ വെച്ച് സ്റ്റേഷനറി കടയിലേക്ക് പോവുമ്പോഴാണ് അബ്ദുല്ലാ സമീറിന്റെ മരണത്തിന് വഴിയൊരുക്കിയ അപകടം സംഭവിച്ചത്.

അബ്ദുല്ലാ സമീറിന്റെ മരണത്തില്‍ പെയ്‌സ് എജുക്കേഷന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.പി.എ.ഇബ്‌റാഹിം ഹാജി അനുശോചിച്ചു. കുടുംബത്തിനുണ്ടായ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും കുടുംബത്തിന് ക്ഷമയും സഹനവും സര്‍വ്വശക്തന്‍ പ്രധാനം ചെയ്യട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും ചെയര്‍മാന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു റെജി, അധ്യാപകര്‍ തുടങ്ങിയവര്‍ കുട്ടിയുടെ വീട് സന്ദര്‍ശിച്ച് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

Content Highlights: student who was injured in a car accident in Sharjah has died