ഷാർജ: യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൽ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രണ്ടുപുസ്തകങ്ങൾ പ്രകാശനം ചെയ്തു.

കെ.എം. അലാവുദ്ദീൻ ഉദവി രചിച്ച ‘ദി ചാമ്പ്യൻ ഓഫ് ഹാർട്ട്‌സ്’ എന്ന ഇംഗ്ലീഷ് പുസ്തകവും ഇതിന്റെ പരിഭാഷയായ ‘സുൽത്താനു സഖാഫത്തി വൈകുനത്തിൽ ഇബ്ദ’ എന്ന അറബി പുസ്തകവും ഷാർജ ഭരണാധികാരി സൈനുൽ ആബിദീൻ കാവുള്ളത്തിന് ആദ്യപ്രതി നൽകി പ്രകാശനംചെയ്തു.

എ.കെ. ഫൈസൽ, എ.എ.കെ. മുസ്തഫ എന്നിവരും അറബി പരിഭാഷ ഏറ്റുവാങ്ങി. സാഹിത്യകാരൻ കെ.പി. രാമനുണ്ണി, കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ മുഹമ്മദ് ബഷീർ, സൈദ് മുഹമ്മദ്, പി.വി മോഹൻകുമാർ, ലിപി അക്ബർ എന്നിവർ പങ്കെടുത്തു. ഷാഫി കേമിയോ വരച്ച സുൽത്താന്റെ ചിത്രം അക്ബർ സമ്മാനിച്ചു.

Content Highlights:  Sheikh Sultan's books released