ഷാർജ: ഷാർജ ആസ്ഥാനമായുള്ള ക്വാളിറ്റി ഇന്റർനാഷണൽ കമ്പനി അമേരിക്കൻ കമ്പനിയായ ടോട്ടലിന്റെ 1.7 ബില്യൺ ഡോളർ വിലമതിക്കുന്ന ഈഥൻ സ്റ്റീം ക്രാക്കർ യൂണിറ്റിനുവേണ്ടി ടെക്സസിലെ പോർട്ട് ആർതറിലേക്ക് മൊഡ്യൂളുകൾ കയറ്റിയയച്ചു തുടങ്ങി.

ടോട്ടലിനുവേണ്ടി പൂർണമായും യു.എ.ഇ.യിൽ നിർമിക്കുന്ന ഈഥൻ സ്റ്റീം ക്രാക്കറിന്റെ 24 മൊഡ്യൂളുകളിൽ രണ്ടെണ്ണമാണ് കഴിഞ്ഞ ദിവസം ഷാർജ ഹംരിയ പോർട്ടിൽ കയറ്റുമതി ചെയ്തത്. ഇത്രയും വലിയ ഒരു പ്രോജക്ട്‌ ഒരു അമേരിക്കൻ കമ്പനിക്കുവേണ്ടി ആദ്യമായാണ് യു.എ.ഇ. യിൽനിന്നുള്ള ഒരു കമ്പനി ഏറ്റെടുത്തു ചെയ്യുന്നത്. ‘നാം ജീവിക്കുന്ന ഈ നല്ല നാടിന്റെ വ്യാവസായിക പുരോഗതിയിൽ പങ്കുവഹിക്കാനായതിൽ ചാരിതാർഥ്യവും അഭിമാനവുമുണ്ടെന്ന് ക്വാളിറ്റി ഇന്റർനാഷണലിന്റെ മാനേജിങ് ഡയറക്ടർ തൃശ്ശൂർ സ്വദേശി ശശി രാമകൃഷ്ണൻ പറഞ്ഞു. വൈദഗ്ധ്യമുള്ള 1,400 ബഹുരാഷ്ട്ര തൊഴിലാളികളുടെ പ്രയത്നത്തിലൂടെ പത്ത് ലക്ഷം മണിക്കൂറുകൾ ചെലവിട്ടാണ് ഈ ദേശീയ റെക്കോഡ് നേടിയെടുക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Sharjah made modules shipped to US