ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതി തിരഞ്ഞെടുപ്പിൽ 43 പേർ മത്സരിക്കും. സ്ഥാനാർഥികളുടെ അന്തിമപട്ടിക വെള്ളിയാഴ്ച രാത്രി പുറത്തിറക്കി. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഖജാൻജി, വൈസ് പ്രസിഡന്റ്, ജോയന്റ് സെക്രട്ടറി, സഹ ഖജാൻജി, ഓഡിറ്റർ എന്നീ പ്രധാന സ്ഥാനങ്ങളിലേക്കും ഏഴ് മാനേജിങ് കമ്മിറ്റി സ്ഥാനങ്ങളിലേക്കുമാണ് 43 പേർ മത്സരരംഗത്തുള്ളത്. ഈമാസം 17-നാണ് വോട്ടെടുപ്പ്.

പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ പ്രസിഡന്റ് ഇ.പി. ജോൺസൺ വിശാല ജനകീയമുന്നണിയെ പ്രതിനിധീകരിച്ച് വീണ്ടും മത്സരിക്കുമ്പോൾ സി.പി.എം. അനുകൂല സംഘടനയായ മാസ് ഷാർജ നയിക്കുന്ന ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥി ഇൻകാസ് സ്ഥാപകപ്രസിഡന്റ് സി.ആർ.ജി. നായരാണ്. ബി.ജെ.പി. യുടെ ദേശീയ മതേതര മുന്നണി സ്ഥാനാർഥി പി.സി. ഗീവർഗീസും രംഗത്തുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ മാനേജിങ് കമ്മിറ്റി അംഗം മാസ് ഷാർജയുടെ പ്രതിനിധി എ. മാധവൻ നായർ പാടി (ജനാധിപത്യ മുന്നണി ), നിലവിലെ ജനറൽ സെക്രട്ടറി കെ.എം.സി.സി.യുടെ എം. അബ്ദുല്ല മല്ലച്ചേരി (വിശാല ജനകീയ മുന്നണി) ജയൻ പുന്നൂർ (ദേശീയ മതേതര മുന്നണി), മുഹമ്മദ് അബൂബക്കർ എന്നിവരാണ് മത്സരിക്കുന്നത്. ഖജാൻജി സ്ഥാനത്തേക്ക് നിലവിലെ സ്ഥാനംവഹിക്കുന്ന വിശാല ജനകീയ മുന്നണിയുടെ കെ. ബാലകൃഷ്ണൻ, ജനാധിപത്യ മുന്നണിയുടെ അനിൽകുമാർ അമ്പാട്ട് , ദേശീയ മതേത മുന്നണിയുടെ ശ്രീകുമാർ വാസുദേവൻ പിള്ള എന്നിവർ മത്സരിക്കുന്നു.

മറ്റ് സ്ഥാനാർഥികളും മുന്നണിയും

ഓഡിറ്റർ: വി.കെ.പി. മുരളീധരൻ (വിശാല ജനകീയ മുന്നണി), പി.പി. രമേശൻ (ജനാധിപത്യ മുന്നണി), സോമശേഖര കുറുപ്പ് (ദേശീയ മതേതര മുന്നണി)

വൈസ് പ്രസിഡന്റ്: അഡ്വ. വൈ.എ. റഹീം (വിശാല ജനകീയ മുന്നണി), പി.ആർ. പ്രകാശ് (ജനാധിപത്യ മുന്നണി), മേരി ഡേവിസ് (ദേശീയ മതേതര മുന്നണി)

ജോ. സെക്രട്ടറി: ജെ.എസ്. ജേക്കബ് (ജനാധിപത്യ മുന്നണി), ശ്രീനാഥ് ടി.കെ. (വിശാല ജനകീയ മുന്നണി), ചന്ദ്രൻ മേക്കാട്ട് (ദേശീയ മതേതര മുന്നണി)

സഹ ഖജാൻജി: ചന്ദ്രബാബു കെ.എസ്. (ജനാധിപത്യ മുന്നണി), ഷാജി ജോൺ (വിശാല ജനകീയ മുന്നണി), ശിവകുമാർ മല്ലച്ചേരി (ദേശീയ മതേതര മുന്നണി)

മാനേജിങ് കമ്മിറ്റിയിലേക്ക്

വിശാല ജനകീയ മുന്നണി: അഹമ്മദ് ഷിബിലി, ബാബു വർഗീസ്, പ്രദീഷ് ചിതറ, എൻ.കെ. പ്രഭാകരൻ, ശശി വാര്യത്ത്, ഷഹാൽ ഹസ്സൻ, ടി. മുഹമ്മദ് നസീർ

ജനാധിപത്യ മുന്നണി: അബ്ദുൽ സലാം ഹസ്സൻ, അബ്ദുൽ വാഹിദ് പി.എ, ദേവരാജൻ കെ.ബി, മണിലാൽ യു.എസ്, കെ.മുഹമ്മദ് സോളൻ, റോയ് മാത്യു, തുളസീദാസ് എസ് .പി.

ദേശീയ മതേതര മുന്നണി: ജയപ്രകാശ് കല്ലങ്ങാട്ട്, സുരേഷ് കാശി, രാധാകൃഷ്ണൻ നായർ, വിജയൻ നായർ, രാജൻ രഞ്ചേഷ്, എസ്.എം.റാഫി, ശ്രീരാജ് ഞാറേക്കാട്ട്