ഷാർജ : ഇന്ത്യയിൽനിന്ന് ഷാർജയിലേക്ക് മടങ്ങുന്ന 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് എയർഇന്ത്യ എക്സ്പ്രസ് വിശദീകരണം. അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്ക് വരുന്ന കുട്ടികൾക്ക് നിലവിൽ കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് ആവശ്യമാണ്. എന്നാൽ അക്കാര്യത്തിൽ ദുബായ്, അബുദാബി അധികൃതരിൽനിന്നുള്ള സ്ഥിരീകരണത്തിന് കാത്തിരിക്കുകയാണെന്നും എയർഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു.

ഇന്ത്യയിൽനിന്ന് യു.എ.ഇ.യിലേക്ക് വരുന്ന കുട്ടികൾക്ക് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഷാർജയിലേക്കുള്ള യാത്രക്കാർക്ക് മാത്രമാണ് നിലവിൽ ഈ സൗകര്യമുള്ളൂവെന്നാണ് പുതിയ വിശദീകരണം. ഇന്ത്യയിലെ സർക്കാർ അംഗീകൃത ലബോറട്ടറികളിൽനിന്നുവേണം കോവിഡ് പരിശോധനാസർട്ടിഫിക്കറ്റുകൾ കൈപ്പറ്റേണ്ടത്.

വിഷയത്തിൽ പുതിയ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സ്ഥിരമായി പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു.