ഷാര്‍ജ: എം.എല്‍.എയുമായ മുന്‍മന്ത്രിയുമായ പി.ജെ.ജോസഫിനും മോന്‍സി ജോസഫ് എം.എല്‍.എ.ക്കും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ സ്വീകരണം നല്‍കി. ചടങ്ങില്‍ പ്രസിഡന്റ് ഇ.പി.ജോണ്‍സണ്‍ അദ്ധ്യക്ഷത വഹിച്ചു. 

ജനറല്‍ സെക്രട്ടറി അബ്ദുള്ള മല്ലച്ചേരി,ട്രഷറര്‍ കെ.ബാലകൃഷ്ണന്‍, ഓഡിറ്റര്‍ വി.കെ.പി.മുരളീധരന്‍,ജോയിന്റ് ജനറല്‍ സെക്രട്ടറി ശ്രീനാഥ് കാടഞ്ചേരി, ജോയിന്റ് ട്രഷറര്‍ ഷാജി.കെ.ജോണ്‍,മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.