ഷാർജ: ഷാർജ മന്നം സാംസ്കാരിക വേദി (മാനസ്) ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ‘മാനസോത്സവം-2019’ സംഘടിപ്പിച്ചു. ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ കെ.എസ്. ശബരീനാഥ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുൻ നിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.

രഘുകുമാർ മണ്ണൂരത്ത് അധ്യക്ഷത വഹിച്ചു. ഇ.പി. ജോൺസൺ, അബ്ദുല്ല മല്ലച്ചേരി, കെ. ബാലകൃഷ്ണൻ, എസ്. മുഹമ്മദ് ജാബിർ, ഷാജി ജോൺ, അജിത് സി. പിള്ള, ഡോ. മണികണ്ഠൻ മേലത്ത്, ജയൻ പൂനൂർ, സുജന എന്നിവർ പ്രസംഗിച്ചു. സാമൂഹികപ്രവർത്തകരായ സലാം പാപ്പിനിശ്ശേരി, എൻ.പി. രാജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സംഘടനയ്ക്ക് മാനസ് എന്ന പേരുനൽകിയ മച്ചിങ്ങൽ രാധാകൃഷ്ണനെ ഉപഹാരം നൽകി അനുമോദിച്ചു.

നിശ്ചയദാർഢ്യക്കാരായ കുട്ടികൾക്കായി ‘അൽ ഇബ്ത്തിസാമ’ എന്ന സ്കൂൾ ആരംഭിച്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതിയെ ചടങ്ങിൽ ആദരിച്ചു. നാട്ടിൽ ഒരു ജില്ലയിൽ ഒരു വീട് എന്ന ‘മാനസഭവൻ’ പദ്ധതിയുടെ ഉദ്ഘാടനം നടന്നു. റെജി മോഹനൻ നായർ സ്വാഗതവും സുജിത് നന്ദിയും പറഞ്ഞു. തിരുവാതിര മത്സരത്തിൽ ടീം ഉപാസന, ദശപുഷ്പം, മുദ്ര എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കലാമണ്ഡലം ജിഷ സുമേഷ് പ്രധാന വിധികർത്താവായിരുന്നു. തുടർന്ന് കല്ലറ ഗോപൻ, നിഖിൽ എന്നിവർ പങ്കെടുത്ത ഗാനമേള നടന്നു. മച്ചിങ്ങൽ രാധാകൃഷ്ണൻ അവതാരകനായി.