ഷാർജ: കൂരാച്ചുണ്ട് പ്രവാസിക്കൂട്ടായ്മ നാലാം വാർഷികാഘോഷം ഷാർജയിൽ സംഘടിപ്പിച്ചു. ഷാജു പ്ലാത്തോട്ടം അധ്യക്ഷതവഹിച്ചു.

ബഷീർ കാലടിവളപ്പിൽ, അനീഷ് കിഴക്കേനാത്ത്, സുനിൽ നരിക്കുഴി, അജ്മൽ താസ്, അരുൺ ഒഴുകയിൽ, ഡെന്നീസ് ചുവപ്പുങ്ങൽ, മിനിമോൾ തോമസ്, റൂബിൾ കുര്യാക്കോസ്, മുഹമ്മദ് പനച്ചിക്കൽ, ഷംസീർ അമ്മാൻകുന്നേൽ എന്നിവർ പ്രസംഗിച്ചു.

ഡോ. മനോജ് കല്ലാനോട്, ഷാജഹാൻ പൂവത്തുംചോല എന്നിവരെ ആദരിച്ചു. ഷെരീഫ് മുപ്പറ്റകുന്നുമ്മൽ, സിജോ മുണ്ടക്കപ്പടവിൽ എന്നിവർ പൊന്നാടയണിയിച്ചു. ഇസ്മായിൽ ഓടക്കയിൽ സ്വാഗതവും ഷിബി തട്ടാറകുന്നേൽ നന്ദിയും പറഞ്ഞു.