ഷാർജ: ദുബായ് ദർശന സംഘടിപ്പിച്ച ദേശീയദിനാഘോഷം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ ഉദ്ഘാടനംചെയ്തു. സാമൂഹികപ്രവർത്തകനായ യു.എ.ഇ. സ്വദേശി റാഷിദ് അൽ സുവൈദി മുഖ്യാതിഥിയായിരുന്നു.

ഖാലിദ് ഹുസൈൻ അൽ ഗസ്സൽ, അമൽലാരി, കെ. ബാലകൃഷ്ണൻ, സലാം പാപ്പിനിശ്ശേരി, എസ്. മുഹമ്മദ് ജാബിർ, ഷാജി ജോൺ, നദീർ കാപ്പാട്, ഇ.ടി. പ്രകാശ്, ഷിബു ജോൺ, ഫിറോസ് തമന്ന, സഹദ് പുറക്കാട്, യൂസഫ് സഹീർ, ചന്ദ്രപ്രകാശ് ഇടമന, സി.പി. മുസ്തഫ, കെ. ഫൈസൽ മുഹമ്മദ്, ആരിഫ് പടിഞ്ഞാറങ്ങാടി, കെ.ടി.പി. ഇബ്രാഹിം, ദർശന വനിതാവിഭാഗം നേതാവ് ഷിജി അന്ന ജോസഫ് എന്നിവർ സംസാരിച്ചു.

പ്രസിഡന്റ് സി.പി. ജലീൽ അധ്യക്ഷതവഹിച്ചു. പുന്നക്കൻ മുഹമ്മദലി സ്വാഗതവും ടി.പി. അശറഫ് നന്ദിയും പറഞ്ഞു. കലാപരിപാടികളും അരങ്ങേറി. മുതിർന്ന യു.എ.ഇ. പൗരൻന്മാരെ ചടങ്ങിൽ ആദരിച്ചു.