ഷാർജ: സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉത്തമ പ്രതീകങ്ങളായിരുന്നു ഗാന്ധിജിയും ശൈഖ് സായിദുമെന്ന് മുസ്‌ലിംലീഗ് മലപ്പുറം ജില്ലാപ്രസിഡന്റും ദേശീയ നയരൂപവത്കരണ സമിതിയംഗവുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ഷാർജ കെ.എം.സി.സി. സംഘടിപ്പിച്ച യു.എ.ഇ.ദേശീയദിനാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി. ഷാർജ കെ.എം.സി.സി. പ്രസിഡന്റ് ടി.കെ. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സാബിർ എസ്. ഗഫാർ, യൂനസ്, പുത്തൂർ അബ്ദുൾറഹ്മാൻ, ഇ.പി. ജോൺസൺ, അബ്ദുല്ല മല്ലച്ചേരി, കെ. ബാലകൃഷ്ണൻ, നിസാർ തളങ്കര, പ്രമോദ് മഹാജൻ എന്നിവർ പ്രസംഗിച്ചു.

ഷാർജ ഇക്കണോമിക്ക് ലീഗൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ശൈഖ് അബ്ദുൽ അസീസ് ഹുമൈദ് സഖർ അൽ ഖാസിമി മുസ്‌ലിംയൂത്ത്‌ലീഗ് ദേശീയ പ്രസിഡന്റ് സി.കെ. സുബൈറിന് ഇ. അഹമ്മദ് പുരസ്കാരം സമ്മാനിച്ചു. ബിസിനസ് എക്‌സലൻസി അവാർഡ് ഷീന നിഷാദിനും സാമൂഹിക സേവനത്തിനുള്ള അവാർഡ് കാമപാലം കുഞ്ഞബ്ദുള്ളയ്ക്കും നൽകി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. അബ്ദുൽഖാദർ ചെക്കനാത്ത് സ്വാഗതവും സെയ്ദ് മുഹമ്മദ് നന്ദിയും പറഞ്ഞു. കലാപരിപാടികളും ഉണ്ടായി.