ഷാര്‍ജ: ഷാര്‍ജ ജയിലില്‍ മൂന്നു വര്‍ഷത്തിലേറെ തടവുശിക്ഷ അനുഭവിച്ചിരുന്നവരെ മോചിപ്പിച്ചു. മലയാളികള്‍ അടക്കം 149 ഇന്ത്യാക്കാരെയാണ് വ്യാഴാഴ്ച മോചിപ്പിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങളടക്കം ചെറിയ കേസുകളില്‍പ്പെട്ട് ശിക്ഷയനുഭവിക്കുന്നവരാണിവര്‍.

ഇവരില്‍ ചില മലയാളികള്‍ കേരളത്തിലേക്ക് മടങ്ങി. കഴിഞ്ഞദിവസം, കേരളത്തില്‍ സന്ദര്‍ശനം നടത്തിയ ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മോചനം. മോചിപ്പിക്കപ്പെട്ടവരില്‍ എത്ര മലയാളികളുണ്ടെന്നത് വ്യക്തമല്ല. ഇവരില്‍ 20 മുതല്‍ 68 വയസ്സ് വരെ പ്രായമുള്ളവരുണ്ട്.