ഷാർജ: കഷ്ടതയനുഭവിക്കുന്ന ഷാർജയിലെ മലയാളി കുടുംബത്തെ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ച് സഹായവാഗ്ദാനം നൽകി. ഷാർജ ഫ്രീസോണിൽ സ്വന്തമായി നടത്തിയ കാർഗോ ബിസിനസ് നഷ്ടത്തിലായതോടെ സാമ്പത്തിക ബാധ്യതയിലകപ്പെട്ട കൊല്ലം സ്വദേശി ഷാജിമൂസയേയും കുടുംബത്തെയുമാണ് ആശ്വാസിപ്പിക്കാനായി അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചത്. ഈ കുടുംബത്തിന്റെ ദുരിതാവസ്ഥ ബുധനാഴ്ച മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു.

സാമ്പത്തിക പ്രതിസന്ധിയിലും കേസിലും പെട്ട് ദുരിതത്തിലായ കുടുംബത്തിന് ആവശ്യമായ നിയമസഹായം ചെയ്യാമെന്ന് അസോസിയേഷൻ ഭാരവാഹികൾ ഉറപ്പുനൽകി. പ്രശ്നങ്ങൾ തീർത്തതിനുശേഷം ജോലി കണ്ടുപിടിക്കാനും ഇന്ത്യൻ അസോസിയേഷൻ പരമാവധി സഹായങ്ങൾ ചെയ്യുമെന്ന് ആക്ടിങ് പ്രസിഡന്റ് എസ്.മുഹമ്മദ് ജാബിർ അറിയിച്ചു. മാനേജിങ് കമ്മിറ്റി അംഗങ്ങളായ എ.മാധവൻ നായർ പാടി, അബ്ദു മനാഫ്, ഖാൻ പാറയിൽ, നസീർ എന്നിവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

Content Highlights: Malayali Family get Indian Association Help